Entertainment

സെറയെന്ന കഥാപാത്രം ബോറടിച്ചു; ഇനി അതുമായി ബോളിവുഡിലേക്കില്ലെന്ന് പാര്‍വ്വതി

ഇനി ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറയെ അവതരിപ്പിക്കാന്‍ താനില്ലെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വ്വതി.

സമകാലിക മലയാളം ഡെസ്ക്

തന്റെ കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ള നടിയാണ് പാര്‍വ്വതി. നിരവധി ശക്തമായ കഥാപാത്രങ്ങളെ അതരിപ്പിച്ച പാര്‍വ്വതി മലയാളത്തിലെ പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളും സാന്നിദ്ധ്യം അറിയിച്ച് ഇപ്പോള്‍ ബോളിവുഡിലേക്കും കടന്ന് ചെന്നിരിക്കുകയാണ്.

ബാംഗ്ലൂര്‍ ഡെയ്‌സ് ആയിരുന്നു പാര്‍വ്വതിയുടെ കരിയറില്‍ ബ്രേക്ക് ആയ ചിത്രം. എന്നാല്‍ ഇനി ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറയെ അവതരിപ്പിക്കാന്‍ താനില്ലെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വ്വതി. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും സേറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വ്വതി തന്നെയായിരുന്നു. 

തമിഴിലും സേറ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയപ്പോള്‍ പാര്‍വ്വതി മാത്രമാണ് ആവര്‍ത്തിക്കപ്പെട്ടത്. ചിത്രത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് വ്യത്യസ്ത താരങ്ങളായിരുന്നു. തമിഴിന് പുറമെ തെലുങ്ക് ഹിന്ദി ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്യുന്നുണ്ട്. 

ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോഴും സേറയെ അവതരിപ്പിക്കുന്നത് പാര്‍വ്വതി ആയിരിക്കുമോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ആ കഥാപാത്രത്തെ ഇനി അവതരിപ്പിക്കില്ലെന്ന് പാര്‍വ്വതി വ്യക്തമാക്കുകയുണ്ടായി. സേറ എന്ന കഥാപാത്രം തന്നെ ബോറടിപ്പിച്ച് തുടങ്ങിയെന്നും പാര്‍വ്വതി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT