Entertainment

സെറ്റില്‍ കസേര അനുവദിക്കില്ല, ഇരിക്കുന്നവര്‍ പണിയെടുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം; ക്രിസ്റ്റഫര്‍ നോളന്റെ രീതികളെക്കുറിച്ച് നടി ആന്‍ ഹാതവേ

സിനിമാ സംവിധാനത്തോടുള്ള ക്രിസ്റ്റഫറിന്റെ സമീപനം തനിക്ക് ഏറെ പ്രിയങ്കരമാണെന്ന് പറയുകയാണ് ആന്‍

സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ടെനറ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വര്‍ഷത്തെ ഏറ്റവും പ്രധാന ഹോളിവുഡ് റിലീസുകളില്‍ ഒന്നായ ചിത്രം കോവിഡ് വ്യാപനത്തെതുടര്‍ന്ന് പലതവണയായി മാറ്റിവയ്ക്കപ്പെടുകയാണ്. ജൂലൈ 17ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം പിന്നീട് ജൂലൈ 31ലേക്ക് നീട്ടിയിരുന്നു. ഒടുവില്‍ ഓഗസ്റ്റ് 12ന് ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ഇപ്പോഴിതാ നടി ആന്‍ ഹാതവേ ക്രിസ്റ്റഫറിന്റെ സംവിധാന രീതികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ 'ദി ഡാര്‍ക്ക് നൈറ്റ് റൈസസ്' എന്ന ചിത്രത്തില്‍ ആന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ സംവിധാനത്തോടുള്ള ക്രിസ്റ്റഫറിന്റെ സമീപനം തനിക്ക് ഏറെ പ്രിയങ്കരമാണെന്ന് പറയുകയാണ് ആന്‍.

ക്രിസ്റ്റഫറിന്റെ സെറ്റുകളില്‍ കസേരകള്‍ അനുവദിക്കില്ലെന്നും അതിന് അദ്ദേഹത്തിന് ഒരു കാരണമുണ്ടെന്നും ആന്‍ പറഞ്ഞു. 'അദ്ദേഹം കസേരകള്‍ അനുവദിക്കില്ല, കസേരകള്‍ ഉണ്ടെങ്കില്‍ ആളുകള്‍ ഇരിക്കും എന്നതാണ് അതിന്റെ കാരണം. അവര്‍ ഇരിക്കുകയാണെങ്കില്‍ അവര്‍ ജോലിചെയ്യില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം', ക്രിസ്റ്റഫറിനൊപ്പമുള്ള അനുഭവങ്ങള്‍ ആന്‍ ഓര്‍ത്തെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

SCROLL FOR NEXT