Entertainment

സെല്‍ഫി എടുക്കാന്‍ വന്ന പത്ത് വയസുകാരന്റെ ഫോണ്‍ നടി വലിച്ചെറിഞ്ഞ് പൊട്ടിച്ചു; ആരോപണവുമായി കുട്ടിയുടെ അമ്മ

മകനൊപ്പം നിന്ന് പൊട്ടിയ ഫോണ്‍ കാണിച്ചു കൊണ്ടുള്ള അമ്മയുടെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

സെല്‍ഫിയെടുക്കാന്‍ അടുത്തുചെന്ന പത്ത് വയസുകാരന്റെ മൊബൈല്‍ ഫോണ്‍ തെലുങ്ക് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ വലിച്ചെറിഞ്ഞ് പൊട്ടിച്ചുവെന്ന് പരാതി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കുട്ടിയുടെ അമ്മയാണ് നടിക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ നടിക്കെതിരേ അമ്മ പൊലീസില്‍ പരാതി നല്‍കി. 

മകനൊപ്പം നിന്ന് പൊട്ടിയ ഫോണ്‍ കാണിച്ചു കൊണ്ടുള്ള അമ്മയുടെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു അനസൂയ. ഈ സമയത്ത് താരത്തിനൊപ്പം ഫോട്ടോ എടുക്കണമെന്ന ആവശ്യമായി കുട്ടി അടുത്തെത്തി. തിരക്കിലായിരുന്ന നടി ഫോട്ടോ എടുക്കാന്‍ നില്‍ക്കാതെ കാറില്‍ കയറുകയും ഫോണ്‍ എറിഞ്ഞുടയ്ക്കുകയും ചെയ്‌തെന്നും അമ്മ ആരോപിച്ചു. 

എന്നാല്‍ താന്‍ ഫോണ്‍ എടുത്ത് എറിഞ്ഞിട്ടില്ലെന്നാണ് നടി പറയുന്നത്. 'വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്ത്രീകളും കുട്ടികളും ചിത്രം എടുക്കണമെന്ന് പറഞ്ഞു. വളരെ മാന്യമായാണ് അവരുടെ ആവശ്യം നിഷേധിച്ചത്. പക്ഷേ അവര്‍ കൂടുതല്‍ അടുത്തേക്ക് വന്നപ്പോള്‍ താന്‍ മുഖം മറച്ച് കാറില്‍ കയറി. അതിനിടെ ഫോണിന് എന്തു പറ്റിയെന്ന് എനിക്കറിയില്ല. മനഃപൂര്‍വം ഒന്നും തെയ്തിട്ടില്ല' - അനസൂയ പറഞ്ഞു. സംഭവം വിവാദമായതോടെ നടിയെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT