Entertainment

'സെല്‍ഫി ക്വാറന്റീന്‍'; കൊറോണ കാലത്തെ ചിത്രവുമായി മംമ്ത മോഹന്‍ദാസ്

യുഎസിലെ ലോസാഞ്ചലസില്‍ നിന്ന് കഴിഞ്ഞ 17നാണ് താരം കേരളത്തിലേക്ക് തിരിച്ചുവന്നത്

സമകാലിക മലയാളം ഡെസ്ക്


വിദേശയാത്ര കഴിഞ്ഞ് കൊച്ചിയിലെ വീട്ടില്‍ തിരിച്ചെത്തിയ നടി മംമ്ത മോഹന്‍ദാസ് ഇപ്പോള്‍ ഹോം ഐസൊലേഷനിലാണ്. യുഎസിലെ ലോസാഞ്ചലസില്‍ നിന്ന് കഴിഞ്ഞ 17നാണ് താരം കേരളത്തിലേക്ക് തിരിച്ചുവന്നത്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം നിര്‍ബന്ധമായും സെല്‍ഫ് ക്വാറന്റീനില്‍ കഴിയണം എന്നാണ് മംമ്ത പറയുന്നത്. 

ഇപ്പോള്‍ ശ്രദ്ധ നേടുന്നത് താരം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത 'സെല്‍ഫി ക്വാറന്റീന്‍' ചിത്രമാണ്. മാസ്‌ക് ധരിച്ച് ഒരു കണ്ണിറുക്കി നില്‍ക്കുന്ന സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ കാലത്തെ ജീവിതം എന്ന ഹാഷ്ടാഗിലാണ് ചിത്രം. പോസ്റ്റിന് താഴെ താരത്തെ പ്രശംസിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്. 

ദുബായില്‍ 6 ദിവസം 'തേടല്‍' എന്ന മ്യൂസിക് വിഡിയോയുടെ ഷൂട്ടിങ് കഴിഞ്ഞാണ് കേരളത്തിലെത്തിയത്. കൊറോണ കാലമായതിനാല്‍ ഷൂട്ടിങ്ങ് വലിയ മുന്‍കരുതലുകളോടെയായിരുന്നു. തിരക്കേറിയ നിരത്തുകളില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സീനുകളെല്ലാം ഒഴിവാക്കി. 25 പേര്‍ മാത്രമാക്കി ചിത്രീകരണസംഘത്തെ ചുരുക്കി. വിദേശത്തുനിന്നുള്ള ആരുമില്ലായിരുന്നു. ഷൂട്ടില്‍ ഒരിടത്തുപോലും ജനത്തിരക്ക് ഉണ്ടാകില്ലെന്നുറപ്പാക്കിയതായി ഒരു ഗള്‍ഫ് മാധ്യമത്തിന് ഫോണിലൂടെ നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു. 

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിന്റെ ഷൂട്ടിങ് 21ന് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനായാണ് താരം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT