Entertainment

സെല്‍ഫിയെടുക്കാന്‍ ഓടിയെത്തിയ ആരാധകരെ സെക്യൂരിറ്റി തട്ടിമാറ്റി; ചേര്‍ത്തുപിടിച്ച് ടൊവിനൊ (വിഡിയോ വൈറല്‍) 

ഇങ്ങനെയുള്ള നടന്മാരും നമ്മുടെ നാട്ടിലുണ്ട്, വെറുതെയല്ല ഈ മനുഷ്യന് ഇത്രയ്ക്കും ആരാധകര്‍ എന്നെല്ലാം കുറിച്ചാണ് വിഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഇച്ചായനാണ് നടന്‍ ടൊവിനോ തോമസ്. സിനിമകള്‍ക്ക് പുറമെ താരത്തിന്റെ സാമൂഹിക ഇടപെടലുകളും ആരാധകഹൃദയം കീഴടക്കാന്‍ ടൊവിനോയെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടിയിരിക്കുകയാണ് ഈ യുവതാരം. 

അടുത്തിടെ നടന്ന ഫാഷന്‍ ഷോയില്‍ വച്ചാണ് സംഭവം. മുണ്ടും കുര്‍ത്തയുമണിഞ്ഞ് തനി നാടന്‍ ലുക്കില്‍ റാംപ് വാക്ക് നടത്തുകയായിരുന്നു താരം. ഇടിനിടയില്‍ ഇരുവശത്തുമായി തിങ്ങിനിന്ന ആരാധകര്‍ക്കരികിലേക്കും താരമെത്തി. റാംപില്‍ നിന്ന് മടങ്ങാനൊരുങ്ങവെ രണ്ട് യുവാക്കള്‍ ടൊവിനോയുടെ അടുത്തേക്കെത്തി. സെക്യൂരിറ്റി ജീവനക്കാരനെത്തി ഇവരെ തിരിച്ചയക്കാന്‍ നോക്കി. എന്നാല്‍ യുവാക്കള്‍ക്കരികിലെത്തി അവരെ ചേര്‍ത്തുനിര്‍ത്തി സെല്‍ഫിക്ക് പോസ് ചെയ്യുകയായിരുന്നു താരം. 

ഇങ്ങനെയുള്ള നടന്മാരും നമ്മുടെ നാട്ടിലുണ്ട്, വെറുതെയല്ല ഈ മനുഷ്യന് ഇത്രയ്ക്കും ആരാധകര്‍ എന്നെല്ലാം കുറിച്ചാണ് വിഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!