Entertainment

'സേതുരാമയ്യര്‍ക്ക് മുന്‍പ് അവന്‍ എത്തും', ബിലാല്‍ ജോണ്‍ കുരിശിങ്കല്‍; ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടി

ബിലാലിന്റെ വരവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ ഹിറ്റായതിന് പിന്നാലെ വീണ്ടും ആരാധകരുടെ പ്രിയ കഥാപാത്രങ്ങളുമായി എത്താനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി. സേതുരാമയ്യര്‍ സിബിഐയും ബിലാല്‍ ജോണ്‍ കുരിശിങ്കലുമെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ബിലാലിന്റെ വരവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സേതുരാമയ്യര്‍ക്ക് മുന്‍പ് ബിലാല്‍ എത്തുമെന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. 

സേതുരാമയ്യരുടെ പുതിയ ഭാഗത്തെക്കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ അതിന് മുന്‍പായി അവന്‍ വരുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഈ അവന്‍ ആരാധകരുടെയും എക്കാലത്തേയും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായ ബിലാല്‍ ആയിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ബിലാലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നെങ്കിലും ഇതുവരെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗമായ ബിഗ് ബിയുടെ തിരക്കഥ ഒരുക്കിയത് ഉണ്ണി ആര്‍ ആയിരുന്നു. എന്നാല്‍ ബിലാലില്‍ തിരക്കഥ തയാറാക്കുന്നത് വരത്തന്റെ കഥാകൃത്തുക്കളാണ്. 

ഇതിന് ശേഷമാകും മമ്മൂട്ടി സേതുരാമയ്യരാവുക. കെ. മധു തന്നെയാണ് പുതിയ ഭാഗവും ചിത്രീകരിക്കുന്നത്. എസ്.എന്‍ സ്വാമിയാണ് തിരക്കഥ ഒരുക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT