Entertainment

സൈക്കിള്‍ സവാരിക്കിറങ്ങി റിമയും പാര്‍വതിയും; പരിഭവം അറിയിച്ച് ഗീതു മോഹന്‍ദാസ്  

നേരത്തെ ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാരംഗത്തെ പ്രിയ സുഹൃത്തുക്കളാണ് നടിമാരായ റിമ കല്ലിങ്കലും പാര്‍വതി തിരുവോത്തും. ഒന്നിച്ച് നടത്തുന്ന യാത്രകളും സൗഹൃദ സംഗമങ്ങളിലെ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒന്നിച്ച് സൈക്കിള്‍ സവാരിക്ക് ഇറങ്ങിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് പാര്‍വതി. 

ലോക്ക്ഡൗണ്‍ ഇളവുകള്‍ തുടങ്ങിയതിന് പിന്നാലെ റിമ പതിവാക്കിയ ശീലങ്ങളില്‍ ഒന്നാണ് സൈക്ലിങ് എന്ന് നടിയുടെ മുന്‍ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. ഈ കൂട്ടത്തിലേക്ക് പാര്‍വതിയും ചേര്‍ന്നെന്നാണ് പുതിയ ചിത്രം സൂചിപ്പിക്കുന്നത്. നേരത്തെ ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു. 

സൈക്ലിങ് ചിത്രം പങ്കുവച്ചതിന് പിന്നാലെ നടിമാരോടുള്ള നീരസം അറിയിച്ച് ഗീതു മോഹന്‍ദാസിന്റെ കമന്റും എത്തി. തന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്നാണ് ഗീതു ചോദിക്കുന്നത്. സൈക്ലിങ്ങിന് ഒപ്പം ചേരണമെന്ന ആഗ്രഹവും ഗീതു കമന്റില്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍