Entertainment

'സോണിക്ക് നല്‍കിയത് വിതരണാവകാശം മാത്രം, ഓഡിയോയും വീഡിയോയും വിറ്റിട്ടില്ല'; തൃശൂര്‍ പൂരത്തിന്റെ പകര്‍പ്പവകാശ വിവാദത്തി പൂക്കുട്ടി

പൂരത്തിന്റെ ഓഡിയോകളും വീഡിയോകളും യൂട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് റസൂല്‍ പൂക്കിട്ടി സംവിധാനം ചെയ്ത സൗണ്ട് സ്റ്റോറി വിവാദമായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍പൂരത്തിന്റെ പകര്‍പ്പവകാശം സോണിക്ക് ലഭിക്കുന്ന രീതിയില്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ഓസ്‌കര്‍ ജേതാവ് റസൂല്‍പൂക്കുട്ടി. പൂരത്തിന്റെ ഓഡിയോകളും വീഡിയോകളും യൂട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് റസൂല്‍ പൂക്കിട്ടി സംവിധാനം ചെയ്ത സൗണ്ട് സ്റ്റോറി വിവാദമായത്. തൃശൂര്‍പൂരത്തിന്റെ ഓഡിയോ പകര്‍പ്പവകാശം റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്‌റ്റോറി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്കിന് ലഭിച്ചതിനാല്‍ പൂരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും ഓഡിയോകള്‍ക്കും യൂട്യൂബ് വിലക്കേര്‍പ്പെടുത്തുന്നതാണ് വിവാദത്തിന് വഴിവെച്ചത്. 

എന്നാല്‍ കോപ്പിറൈറ്റ് വിവാദത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും സണിയുമായി യാതൊരു ഇടപാടുമില്ലെന്നാണ് റസൂല്‍പൂക്കുട്ടി പറയുന്നത്. 'ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. സോണിയുമായി തനിക്ക് യാതൊരു ഇടപാടുമില്ല. ഓഡിയോ റെക്കോഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്‌റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോക്ക് തനിക്ക് പങ്കില്ല. വീഡിയോ പ്രശാന്ത് പ്രഭാകറും പോസ്റ്റണ്‍ മീഡിയയുമാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയിട്ടുള്ളതെന്നാണ് എന്റെ അറിവ്. ഐപിആറോ, കോപ്പി റൈറ്റ് ലഭിക്കുന്ന രീതിയിലുള്ള എന്തെങ്കിലും നല്‍കിയിട്ടുള്ളതായോ തനിക്ക് അറിയില്ല' റസൂല്‍പൂക്കുട്ടി പ്രതികരിച്ചു

തൃശൂര്‍ പൂരത്തിന്റെ ശബ്ദത്തെ അടിസ്ഥാനമാക്കിയാണ് സൗണ്ട് സ്റ്റോറി പുറത്തിറങ്ങിയത്. പഞ്ചവാദ്യം, പഞ്ചാരിമേളം, ഇലഞ്ഞിത്തറമേളം എന്നിവയാണ് സൗണ്ട് സ്‌റ്റോറിയിലുള്ളത്. അതിനാല്‍ പൂരവുമായി ബന്ധപ്പെട്ട വീഡിയോകളും ശബ്ദങ്ങളും യൂട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ചിത്രത്തിലെ മ്യൂസിക്കിന് കോപ്പിറൈറ്റ് ഉള്ളതിനാല്‍ ഈ മേളങ്ങളുടെ ശബ്ദം അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ അത് കോപ്പി റൈറ്റ് ലംഘനമാകും. ഫെയ്‌സ്ബുക്ക് ലൈവ് കൊടുത്താലും കോപ്പി റൈറ്റ് ക്ലെയിം ഉണ്ടാകും.

സൗണ്ട് സ്‌റ്റോറിയില്‍ ഉപയോഗിച്ച പഞ്ചവാദ്യം ഉള്‍പ്പെടെയുള്ള  മ്യൂസിക്കിന്റെ പകര്‍പ്പാവകാശം സോണി സ്വന്തമാക്കിയതോടെ പൂരം ഓണ്‍ലൈന്‍മാധ്യമങ്ങള്‍ക്ക് ലൈവായി നല്‍കുമ്പോള്‍ കോപ്പിറൈറ്റ് പ്രശ്‌നം നേരിട്ടിരുന്നു. ഇതോടെയാണ് എആര്‍എന്‍ ഉള്‍പ്പെടെയുള്ള പല പ്രാദേശിക ചാനലുകളും ഓണ്‍ലൈന്‍ മീഡിയകളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT