Entertainment

''സോണിയ വന്നാട്ടേ.. പോന്നാട്ടേ..'': പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകനെ മലര്‍ത്തിയടിച്ച ഗുസ്തിക്കാരന്‍ കാക്കനാടുണ്ട് 

ജിമ്മിലെത്തുന്ന പലരും 'സോണിയയെ' തിരിച്ചറിയുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകരെ തിയേറ്ററില്‍ നിന്നിറങ്ങും വരെ ചിരിപ്പിച്ച സിനിമയാണ് ഹരിശ്രീ അശോകനും ദിലീപും ഒന്നിച്ചഭിനയിച്ച 'പഞ്ചാബി ഹൗസ്'. നര്‍മ മൂഹൂര്‍ത്തങ്ങളാല്‍ നിറഞ്ഞ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു രംഗമായിരുന്നു പഞ്ചാബികളെ തോല്‍പ്പിച്ച് ബോട്ട് കൊണ്ടുപോകാന്‍ ഗുസ്തിക്കിറങ്ങേണ്ടി വന്ന ഹരിശ്രീ അശോകന്റെ ദുരവസ്ഥ.

'സോണിയ വന്നാട്ടേ...പോന്നാട്ടെ' എന്ന ഹരിശ്രീ അശോകന്റെ ഡയലോഗ് ഇപ്പോഴും മലയാളി ട്രോളന്‍മാര്‍ക്കു പ്രിയപ്പെട്ടതാണ്. ഗുസ്തിയില്‍ പഞ്ചാബികളെ തോല്‍പ്പിച്ചാല്‍ പിടിച്ചുവച്ച ബോട്ട് വിട്ടുകൊടുക്കാമെന്ന ജനാര്‍ദ്ദനന്റെ വാക്കു കേട്ട് ഗോദയിലിറങ്ങിയ ഹരിശ്രീ അശോകനെ നേരിടാനെത്തുന്ന പഞ്ചാബി കഥാപാത്രമാണു സോണിയ. ഈ വേഷമിട്ട സംശുദ്ധ് ഏബല്‍ ഇപ്പോള്‍ കാക്കനാട്ടെ ജിമ്മില്‍ ഫിറ്റ്‌നസ് ട്രെയിനറാണ്. 

ജിമ്മിലെത്തുന്ന പലരും 'സോണിയയെ' തിരിച്ചറിയുന്നുണ്ട്. ഫോര്‍ട്ട് വൈപ്പിന്‍ അഴീക്കല്‍ പൊള്ളേപ്പറമ്പില്‍ സംശുദ്ധ് എന്ന 41കാരന്‍ നാഷനല്‍ പഞ്ചഗുസ്തി മത്സരത്തിലെ സില്‍വര്‍ മെഡല്‍ ജേതാവാണ്. പഞ്ചാബി ഹൗസിനു ശേഷം ഏതാനും സിനിമകളില്‍ ചെറിയ റോളില്‍ അഭിനയിച്ചുണ്ട്. 

എറണാകുളം ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടയിലാണു പഞ്ചാബി ഹൗസിലേക്കുള്ള ഗുസ്തിക്കാരന്റെ റോളിലേക്കു ക്ഷണം എത്തിയത്. ഇനിയും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ പോകുമെന്നു സംശുദ്ധ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്