Entertainment

സോനം കപൂറിന്റെ ഇഷ്ടഭക്ഷണം ഇതാണ്: താരം തടി കുറച്ചതിന് പിന്നിലെ കാരണം

ഭക്ഷണ പ്രേമിയായ സോനത്തിന് ചുവന്ന അരിയുടെ  ചോറാണ് ഇപ്പോഴത്തെ ഇഷ്ട ഭക്ഷണം.

Author : സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത ബോളിവുഡ് നടിയാണ് സോനം കപൂര്‍.  വ്യായാമവും ഡയറ്റിങ്ങും കൃത്യമായി പിന്തുടരാറുള്ള ഇവര്‍ ക്യത്യമായ ഭക്ഷണരീതിയിലൂടെയാണ് അമിത വണ്ണം സോനം കുറച്ചത്. 

ഭക്ഷണ പ്രേമിയായ സോനത്തിന് ചുവന്ന അരിയുടെ  ചോറാണ് ഇപ്പോഴത്തെ ഇഷ്ട ഭക്ഷണം. സോനത്തിന്റെ ഡയറ്റിനെ കുറിച്ച് പരിശീലകയായ രാധിക കാര്‍ലെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. പച്ചക്കറികള്‍ മാത്രമുള്ള ഡയറ്റാണ് സോനം പിന്തുടരുന്നത്. വെള്ള അരിയില്‍ നിന്ന് കുറച്ച് കാലം മുന്‍പാണ് സോനം ചുവന്ന അരിയിലേക്ക് മാറിയത്. 

ചിക്കന്‍ വിഭവങ്ങള്‍ സോനം കഴിക്കാറില്ല രാധിക പറയുന്നു. വീട്ടില്‍ നിന്നും മാത്രം ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്ന സോനം പ്രത്യേകം തയ്യാറാക്കിയ കീറ്റോ ചോക്ലേറ്റ് കഴിക്കാറുണ്ട് ഇതോടൊപ്പം തേങ്ങവെള്ളവും ധാരാളം കഴിക്കും. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന റൊട്ടി ദാല്‍ എന്നിവയാണ് സോനത്തിന്റെ സ്ഥിരം മെനു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍