Entertainment

സോനു പിന്‍മാറിയത് സംവിധായിക സ്ത്രീയായതുകൊണ്ടോ? താനല്ല പ്രശ്‌നക്കാരിയെന്ന് കങ്കണ 

മണികര്‍ണികയുടെ നിര്‍മാതാക്കളും തിരകഥാകത്തുക്കളും രംഗങ്ങള്‍ വിശദീകരിച്ചപ്പോള്‍ സത്രീ സംവിധായികയ്ക്ക് കീഴില്‍ അഭിനയിക്കാന്‍ സോനു വിസമ്മതിക്കുകയായിരുന്നെന്നും കങ്കണ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന സോനു സൂദിന്റെ പിന്‍മാറ്റം പല അഭ്യൂഹങ്ങള്‍ക്കും തുടക്കംകുറിച്ചിരുന്നു. കങ്കണയുമായുള്ള ഏറ്റുമുട്ടലിനെതുടര്‍ന്നാണ് സോനു ചിത്രത്തിന്‍ നിന്ന് പിന്മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താനല്ല സോനുവിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നായിക കങ്കണ.

ചിത്രത്തിന്റെ സംവിധായകന്‍ ക്രിഷ് മറ്റൊരു സിനിമ പൂര്‍ത്തീകരിക്കുന്നതിന്റെ തിരക്കുകളിലായിരുന്നതിനാല്‍ മണികര്‍ണികയുടെ ഷൂട്ടിംഗ് നിയന്ത്രിച്ചിരുന്നത് കങ്കണയായിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ക്ലാപ്‌ബോര്‍ഡില്‍ കങ്കണയുടെ പേര് കണ്ടതോടെയാണ് ഇക്കാര്യം വാര്‍ത്തയായത്. പിന്നാലെ ചിത്രത്തിന്‍ നിന്ന് സോനു പിന്മാറിയപ്പോള്‍ കങ്കണയുമൊത്തുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ക്രിഷിനൊപ്പം ഷൂട്ട് ചെയ്ത അവസാന രംഗത്തിലാണ് സോനുവും താനും ഒന്നിച്ചുണ്ടായിരുന്നതെന്നും അതിന് ശേഷം തങ്ങള്‍ കണ്ടിട്ടുപോലുമില്ലെന്നാണ് കങ്കണയുടെ വിശദീകരണം. തമ്മില്‍ കാണാത്ത രണ്ടുപേര്‍ക്കിടയില്‍ എങ്ങനെ ഏറ്റുമുട്ടലുണ്ടാകാനാണെന്നും താരം ചോദിച്ചു.

ചിത്രത്തിലെ മറ്റ് താരങ്ങളുമായി ഷൂട്ടിങ് ഡേറ്റുകള്‍ ക്രമീകരിക്കാന്‍ സോനു തയ്യാറായില്ലെന്നും മണികര്‍ണികയുടെ നിര്‍മാതാക്കളും തിരകഥാകത്തുക്കളും രംഗങ്ങള്‍ വിശദീകരിച്ചപ്പോള്‍ സത്രീ സംവിധായികയ്ക്ക് കീഴില്‍ അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നെന്നും താരം പറഞ്ഞു. നേരത്തെ തിരകഥയില്‍ ഇല്ലാതിരുന്ന രംഗങ്ങള്‍ സോനുവിന്റെ നിര്‍ബന്ധത്തെതുടര്‍ന്ന് ചിത്രീകരിക്കേണ്ടി വന്നിരുന്നെന്നും ഈ രംഗങ്ങള്‍ ഉപയോഗിക്കാനാകില്ലെന്ന് അറിയിച്ചപ്പോള്‍ അവ ഉള്‍പ്പെടുത്തണമെന്ന് സോനു നിബന്ധം പിടിച്ചിരുന്നെന്നും കങ്കണ പറഞ്ഞു. ചിത്രത്തില്‍ ഇതുവരെ സോനു അഭിനയിച്ച രംഗങ്ങള്‍ മാറ്റി ചിത്രീകരിക്കുമെന്നും സീഷാന്‍ അയൂബ് സോനുവിന് പകരക്കാരനായി എത്തുമെന്നും കങ്കണ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT