Entertainment

'സോനു സൂദ് ദൈവം', വാക്കു പാലിച്ചു, നാഗേശ്വര റാവുവിന്റെ പാടത്ത് ട്രാക്ടർ എത്തി

കാളകൾ ഇല്ലാത്തതിനാൽ പെൺമക്കളെ ഉപയോ​ഗിച്ച് പാടം ഉഴുതുമറിക്കുന്ന വിഡിയോ കണ്ടാണ് സോനു സഹായവുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തുമെങ്കിലും നടൻ സോനു സൂദ് തങ്ങൾക്ക് ഹീറോ ആണെന്ന് പറയുകയാണ് കർഷകനായ നാഗേശ്വര റാവു. കാളകൾ ഇല്ലാത്തതിനാൽ തന്റെ രണ്ട് പെൺമക്കളെ ഉപയോ​ഗിച്ച് പാടം ഉഴുതുമറിക്കുന്ന ഈ കർഷകന്റെ വിഡിയോ കണ്ടാണ് സോനു സഹായവുമായി എത്തിയത്. സോനു സൂദ് തങ്ങൾക്ക് ദൈവത്തേക്കാൾ ഒട്ടും താഴെയല്ലെന്നാണ് നാഗേശ്വര റാവുവിന്റെ വാക്കുകൾ.

'ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താൻ താരം സഹായിച്ച വാർത്തകൾ അറിഞ്ഞപ്പോൾ ആദ്ദേഹം ഒരു യഥാർത്ഥ ഹീറോ ആണെന്ന് തോന്നിയിരുന്നു. ഇപ്പോൾ ഞങ്ങളും അത് അനുഭവിച്ചു. അദ്ദേഹം ഞങ്ങൾക്ക് ദൈവത്തേക്കാൾ ഒട്ടും താഴെയല്ല", നാഗേശ്വര റാവു പറഞ്ഞു.

കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പണം ഇല്ലാത്തതിനാൽ അതിന് കഴിയാത്ത സാഹചര്യമായിരുന്നു തങ്ങൾക്കെന്ന് പറയുകയാണ് നാഗേശ്വര റാവുവിന്റെ മകൾ വെണ്ണേല. "ഞങ്ങളുടെ അവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സോനു സൂദ് ജി ഞങ്ങൾക്ക് സഹായവുമായി എത്തിയത്. ഹൃദയത്തിൽ നിന്ന് ഞങ്ങൾ അദ്ദേഹത്തിന് നന്ദി പറയുന്നു", മകൾ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ​ഗ്രാമത്തിലെ കർഷകനാണ് നാഗേശ്വര റാവു. മക്കളെ ഉപയോ​ഗിച്ച് നിലം ഉഴുന്നതിന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തിന് സഹായം വാ​ഗ്ദാനം ചെയ്ത് സോനു രം​ഗത്തെത്തുകയായിരുന്നു. ”ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവർക്ക് ഒരു ട്രാക്ടർ ആണ് ആവശ്യം. അതിനാൽ നിങ്ങൾക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടർ നിങ്ങളുടെ വയലുകൾ ഉഴുതുമറിക്കും” വിഡിയോ പങ്കുവെച്ച് താരം കുറിച്ചത് ഇങ്ങനെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT