Entertainment

റിയല്‍ ലൈഫിലും ഹീറോ; ഐശ്വര്യയുടെ ജീവന്‍ രക്ഷിച്ച ഷാരൂഖിനെ അഭിനന്ദിച്ച് സല്‍മാന്‍, വീഡിയോ

ദീപാവലി ദിവസം അമിതാഭ് ബച്ചന്റെ വീട്ടില്‍ വെച്ച് നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് ഐശ്വര്യയുടെ മാനേജറായ അര്‍ച്ചനയുടെ ലെഹങ്കയിലേക്ക് തീ പടര്‍ന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്വര്യ റായിയുടെ മാനേജരുടെ ജീവന്‍ രക്ഷിച്ച ഷാരൂഖ് ഖാന് അഭിനന്ദനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സ്‌ക്രീനില്‍ മാത്രമല്ല, റിയല്‍ ലൈഫിലും ഷാരൂഖ് ഹീറോ തന്നെയാണെന്നാണ് സല്‍മാന്‍ പറയുന്നത്. ചെന്നൈ എക്‌സ്പ്രസിലെ വിഡിയോ ക്ലിപ് പങ്കുവച്ചായിരുന്നു സല്‍മാന്‍ കിങ് ഖാനെ പുകഴ്ത്തിയത്. 

തീയില്‍ ചാടിയും രക്ഷിക്കുന്ന നായകന്‍ എന്നര്‍ഥമുള്ള വരികളാണ് സല്‍മാന്‍ പങ്കുവെച്ച വീഡിയോയില്‍. കോട്ടില്‍ തീ പിടിച്ചിട്ടും ഷാരൂഖ് തട്ടിയെറിഞ്ഞ് പോകുന്നതാണ് വിഡിയോയില്‍ ഉള്ളത്. സല്‍മാന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ വൈറലാക്കി മാറ്റി. ഇതാണ് സ്‌നേഹമെന്നും പെര്‍ഫെക്ട് സീന്‍ ആണെന്നും എല്ലാം ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തിട്ടുണ്ട്.
 
ദീപാവലി ദിവസം അമിതാഭ് ബച്ചന്റെ വീട്ടില്‍ വെച്ച് നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് ഐശ്വര്യയുടെ മാനേജറായ അര്‍ച്ചനയുടെ ലെഹങ്കയിലേക്ക് തീ പടര്‍ന്നത്.  എല്ലാവരും പകച്ച് നില്‍ക്കുമ്പോള്‍ ഷാരൂഖ് കോട്ട് കൊണ്ട് തീ തല്ലിക്കെടുത്തുകയാണ് ഉണ്ടായത്. രക്ഷാശ്രമത്തിനിടെ കിങ് ഖാനും നിസാര പൊള്ളലേറ്റിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി