Entertainment

'സ്ത്രീകളുമായി ഇടപെടുമ്പോള്‍ മിക്ക പുരുഷന്‍മാര്‍ക്കും ഒരു ധാരണയുമില്ല': സജിത മഠത്തില്‍

സ്ത്രീകളുമായി ഇടപെടുമ്പോള്‍ മിക്ക പുരുഷന്‍മാര്‍ക്കും ഒരു ധാരണയുമില്ലെന്ന് സജിത മഠത്തില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ വിനായകനെതിരേ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയ മൃദുല ദേവി ശശിധരനെ പിന്തുണച്ച് നടി സജിത മഠത്തില്‍. സ്ത്രീകളുമായി ഇടപെടുമ്പോള്‍ മിക്ക പുരുഷന്‍മാര്‍ക്കും ഒരു ധാരണയുമില്ലെന്ന് സജിത മഠത്തില്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നടി പ്രതികരിച്ചത്.

''സാധാരണയായി അതാണ് പ്രധാനപ്പെട്ട കാര്യം. അതാണു നമ്മള്‍ കാണുന്നതും. സ്ത്രീകളുമായി ഇടപെടുമ്പോള്‍, അത് വൈകാരികമായാലും രാഷ്ട്രീയമായാലും, മിക്ക പുരുഷന്മാര്‍ക്ക് ഒരു ധാരണയുമില്ല.'' സജിതാ മഠത്തില്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്  വിനായകനെതിരേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ആക്രമണം നടന്നിരുന്നു. ജാതീയമായി അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകള്‍. 

ഇതിനിടെയാണ് മൃദുല ദേവിയുടെ ആരോപണം പുറത്ത് വന്നത്. വിനായകനെതിരേ നടക്കുന്ന അധിക്ഷേപങ്ങളെ അപലപിച്ച മൃദുല ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധനാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി ഫോണില്‍ വിളിച്ച തന്നോടെ ലൈംഗിക ചുവയോടെ വിനായകന്‍ സംസാരിച്ചുവെന്നും മൃദുല ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT