Entertainment

'സ്ത്രീകളോളം മനശക്തിയുള്ളവര്‍ ആരുമില്ല'; അതിജീവനം പറഞ്ഞ് മഞ്ജു വാര്യര്‍ സെയില്‍സ് ഗേളുകള്‍ക്കൊപ്പം

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ തരണം ചെയ്ത് മുന്നോട്ടു പോകുന്നത് എങ്ങനെയാണ് എന്ന ഒരു സെയില്‍സ് ഗേളിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് താരം സ്ത്രീകളുടെ മനശക്തിയെക്കുറിച്ച് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്


സമൂഹത്തില്‍ സ്ത്രീകളോളം മനശക്തിയുള്ളവര്‍ ആരുമില്ലെന്ന് നടി മഞ്ജു വാര്യര്‍. പുതിയ ചിത്രം പ്രതി പൂവന്‍കോഴിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സെയില്‍ ഗേള്‍സുമായി നടത്തിയ സംവാദത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെയില്‍സ് ഗേളായാണ് താരം വേഷമിടുന്നത്. 

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ തരണം ചെയ്ത് മുന്നോട്ടു പോകുന്നത് എങ്ങനെയാണ് എന്ന ഒരു സെയില്‍സ് ഗേളിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് താരം സ്ത്രീകളുടെ മനശക്തിയെക്കുറിച്ച് പറഞ്ഞത്. 'എന്തു ബുദ്ധിമുട്ടുള്ള പ്രശ്‌നം വന്നാലും അതിനെ അഭിമുഖീകരിച്ച് അതില്‍ നിന്ന് പുറത്തുവരാനുള്ള ഒരു ഇന്‍ബോണ്‍ ആയുള്ള ഒരു ശക്തി എല്ലാ സ്ത്രീകളിലും ഉണ്ട്. എന്നിലും നിങ്ങളിലും എല്ലാമുണ്ട്' മഞ്ജു പറഞ്ഞു. 

അമ്മ ഗിരിജ വാര്യര്‍ക്കൊപ്പമാണ് മഞ്ജു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. കൂടാതെ പ്രതിപൂവന്‍ കോഴിയുടെ അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് വില്ലനായി എത്തുന്നത്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ശ്രദ്ധ നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT