Entertainment

സ്ത്രീകൾ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കും, പുരുഷന്മാരെ ആണത്തമുള്ളവരാക്കും; വിഷം തുപ്പുന്ന ആൾക്കെതിരെ പാർവതി

യോ​ഗി ഓബ്സ് എന്ന പേരിലു‌ള്ള അക്കൗണ്ടിനെതിരെയാണ് താരം രം​ഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരെ വിഷം തുപ്പുകയും ബലാത്സം​ഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടിനെതിരെ നടി പാർവതി. ട്വിറ്ററിലൂടെ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന ആളുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്യാനാണ് താരം ആവശ്യപ്പെടുന്നത്. യോ​ഗി ഓബ്സ് എന്ന പേരിലു‌ള്ള അക്കൗണ്ടിനെതിരെയാണ് താരം രം​ഗത്തെത്തിയത്. ഇയാൾ പങ്കുവെച്ച വിദ്വേഷ പരാമർശങ്ങളുടെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തുകൊണ്ടാണ് ട്വീറ്റ്.

നന്നായി പെരുമാറാൻ സ്ത്രീകളെ താൻ പഠിപ്പിക്കുമെന്നും സാമ്പ്രദായികമായ ആണത്തബോധത്തെക്കുറിച്ച് പുരുഷൻമാർക്ക് താൻ പരിശീലനം നൽകുമെന്നും അയാൾ പറയുന്നു. അതോടൊപ്പം ഒരു യൂട്യൂബ് ചാനലിന്റെ ലിങ്കും ഇയാൾ പങ്കുവച്ചിട്ടുണ്ട്. ശക്തരായ ആണിന്റ കീഴിൽ ജീവിക്കുന്നവരാണ് യഥാർത്ഥ സ്ത്രീകളെന്നാണ് ഇയാളുടെ അഭിപ്രായം.

കൂടാതെ സ്ത്രീകളുടെ തെറ്റുകൊണ്ടാണ് അവർ പീഡനത്തിന് ഇരയാകുന്നതെന്നും അയാൾ പറയുന്നു. പാരമ്പര്യത്തെ കാത്ത് സൂക്ഷിക്കുന്ന സ്ത്രീകൾ ബലാത്സം​ഗത്തിന് വിധേയരാകില്ലെന്നും സ്വതന്ത്രമായി പെരുമാറുന്ന സ്ത്രീകളാണ് ഇതിന് ഇരയായി തീരുന്നതെന്നും ഇയാൾ പറയുന്നു.

ഇത്തരത്തിൽ വിഷം തുപ്പുന്നവർ ഇല്ലെങ്കിൽ ഈ ലോകം എത്ര മികച്ചതാണ് എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്. ഇയാളെ റിപ്പോർട്ട് ചെയ്യണമെന്നും ബ്ലോക്ക് ചെയ്യണമെന്നും താരം പറയുന്നുണ്ട്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും താരം പങ്കുവെച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT