Entertainment

സ്‌നേഹം പങ്കിടാന്‍ 80കളിലെ താരങ്ങള്‍ വീണ്ടും ഒത്തുകൂടി; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ സിനിമകളില്‍ 1980- 90 കാലത്ത് നിറഞ്ഞു നിന്നിരുന്ന താരങ്ങളാണ് പതിവു പോലെ ഒത്തുചേര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; മുന്‍ വര്‍ഷങ്ങളെപ്പോലെ സ്‌നേഹം പങ്കിടാന്‍ ഇത്തവണയും അവര്‍ ഒത്തുകൂടി. കളിയും പാട്ടും ആഘോഷവുമായി അവര്‍ ഓര്‍മകള്‍ പങ്കുവെച്ചു. തെന്നിന്ത്യന്‍ സിനിമകളില്‍ 1980- 90 കാലത്ത് നിറഞ്ഞു നിന്നിരുന്ന താരങ്ങളാണ് പതിവു പോലെ ഒത്തുചേര്‍ന്നത്. 

നവംബര്‍ 10 ന് ചെന്നൈയില്‍ വച്ചായിരുന്നു താരസംഗമം. ഡെനിം വസ്ത്രവും ഡയ്മണ്ട്‌സുമായിരുന്നു പരിപാടിയുടെ തീം. ലിസിയും സുഹാസിനിയുമാണ് പരിപാടിയ്ക്ക് നേതൃത്വം കൊടുത്തത്. ഖുശ്ബു, പൂര്‍ണിമ ഭാഗ്യരാജ്, സേതുപതി, രാജ്കുമാര്‍ എന്നിവരും സംഘാടക സമിതിയിലെ അംഗങ്ങളായിരുന്നു.

മോഹന്‍ലാല്‍, ജയറാം, ശോഭന, മേനക, അര്‍ജുന്‍, രാധ, റഹ്മാന്‍, നദിയാ മൊയ്തു, ശരത്, ഭാഗ്യരാജ്, അംബിക തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. 80 എന്ന് പിറകില്‍ എഴുതിയ വെള്ള വസ്ത്രം ധരിച്ചാണ് മോഹന്‍ലാല്‍ എത്തിയത്. ഹിന്ദി സിനിമയുടെ പ്രതിനിധിയായി ജാക്കി ഷ്‌റോഫ് എത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ താരങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ കമല്‍ഹാസന്‍, നാഗാര്‍ജുന, രജനികാന്ത്, പ്രഭു, രമ്യകൃഷ്ണന്‍ തുടങ്ങിയവര്‍ എത്തിയില്ല. ഒന്‍പതാം തവണയാണ് 80 കളിലെ താരങ്ങള്‍ ഒത്തുകൂടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി