Entertainment

സ്‌നേഹം വിളമ്പി കാശ് വാരി സുഡാനി; 1.4 കോടിയില്‍ നിര്‍മിച്ച ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 12 കോടിയില്‍ അധികമെന്ന് റിപ്പോര്‍ട്ട് 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷനാണ് ചിത്രം നേടിയത്

സമകാലിക മലയാളം ഡെസ്ക്

ലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് സുഡാനി ഫ്രം നൈജീരിയ തീയെറ്ററുകളില്‍ എത്തിയത്. എടുത്തു പറയാന്‍ സൗബിന്റെ പേര് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ റിലീസ് ചെയ്തതിന് ശേഷം കഥ മാറി. കേരളത്തില്‍ പിന്നെ സുഡാനിയുടെ കാലമായിരുന്നു. പുറത്തുവന്ന കളക്ഷന്‍ റിപ്പോര്‍ട്ടിലും ചിത്രത്തിന്റെ പത്തരമാറ്റ് വിജയമാണ് കാണിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 12.46 കോടി രൂപ വാരിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1.4 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം സാമ്പത്തികമായി വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കേരളത്തില്‍ 9.8 ലക്ഷം ഷോയാണ് സുഡാനി കളിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് 1.2 കോടി രൂപയും കോച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രം 1.19 കോടിയും കോഴിക്കോട് നിന്ന് 92 ലക്ഷം രൂപയും ചിത്രം വാരിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

ഇത് കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷനാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് 31 ലക്ഷം വാരിയപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 7.8 കോടി രൂപയാണ് സുഡാനി നേടിയത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT