Entertainment

സ്ഫടികത്തെ കോപ്പി അടിച്ച് സ്ഫടികം 2 ടീസര്‍; ദുരന്തമെന്ന് ആരാധകര്‍

മോഹന്‍ലാലിന്റെ കഥാപാത്രം ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


രാധകരുടെ വിമര്‍ശനങ്ങള്‍ക്കിടെ സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ ബിജു ജെ കട്ടക്കലാണ് ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ളതാണ് ടീസര്‍. മോഹന്‍ലാലിന്റെ കഥാപാത്രം ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആടുതോമയുടെതുപോലെ കറുത്ത ഷര്‍ട്ടും ചുവന്ന ബനിയനും ധരിച്ചു നില്‍ക്കുന്ന ഒരു കുട്ടി പൊലീസിനെ മര്‍ദിക്കുന്നതും ടീസറിലുണ്ട്. ഭൂമിയുടെ സ്പന്ദനം കണക്കിലാണ് എന്ന ചാക്കോ മാഷിന്റെ ഡയലോഗിലാണ് ടീസര്‍ തുടങ്ങുന്നത്. 

എന്തായാലും ടീസറിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സീരിയല്‍ ഇതിലും ഭേദമായിരിക്കും എന്നാണ് ചിലരുടെ കമന്റ്. ചിത്രത്തിന്റെ പേര് മാറ്റണം എന്നാവശ്യപ്പെടുന്നവരും നിരവധിയാണ്. യൂട്യൂബില്‍ ഡിസ്ലൈക്ക് നിറയുകയാണ് ട്രെയ്‌ലര്‍. ചിത്രത്തില്‍ അഭിനയിക്കുന്നവരെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടില്ല. സ്ഫടികം റിലീസായി 24 വര്‍ഷം തികയുന്നത് പ്രമാണിച്ചാണ് ഇന്നു തന്നെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.  

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരേ സ്ഫടികം സംവിധായകന്‍ ഭദ്രന്‍ അടക്കം രംഗത്തെത്തിയിരുന്നു. കൂടാതെ ആരാധകരും സ്ഫടികത്തിന്റെ പേര് ഉപയോഗിക്കുന്നതിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ സണ്ണി ലിയോണി എത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്. നാല് വര്‍ഷം കഷ്ടപ്പെട്ട് ഗവേഷണം ചെയ്താണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് എന്നാണ് ബിജു പറയുന്നത്. എന്നാല്‍ ബിജുവിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ രോക്ഷപ്രകടനവുമായി എത്തിക്കഴിഞ്ഞു. യുവേഴ്‌സ് ലൗവിങ്‌ലി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ബിജു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam August 08 | സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി, ചർച്ചകൾ അനുകൂലമാകും

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍

മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്