Entertainment

സ്റ്റീഫനെ കാണാന്‍ പ്രിയദര്‍ശിനിയെത്തിയ പള്ളി പുതുക്കി പണിത് ആന്റണി പെരുമ്പാവൂര്‍ 

സിനിമ പൂര്‍ത്തിയായാല്‍ പള്ളി പുതുക്കി പണിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ലൂസിഫര്‍ ഗംഭീര വിജയമായതോടെ എട്ടു ലക്ഷം രൂപ മുടക്കി പള്ളി പുതുക്കി പണിയുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ലൂസിഫറിലെ ഒരു രംഗം ചിത്രീകരിക്കാന്‍ വേണ്ടി ഉപയോഗിച്ച പള്ളിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിറയുന്നത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ആ പള്ളി സെറ്റ് ഇട്ടതായിരുന്നു എന്നാണ് ആരാധകര്‍ പലരും കരുതിയിരുന്നത്. 

എന്നാലിപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആ പള്ളി പുതുക്കി പണിത് നല്‍കിയിരിക്കുകയാണ്. ഇടുക്കിയിലെ ഉപ്പുതറയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയാണ് ആശിര്‍വാദ് സിനിമാസ് പുതുക്കി പണിത് നല്‍കിയത്. മോഹന്‍ലാലും മഞ്ജുവാര്യരും അഭിനയിച്ച സുപ്രധാനമായ ഒരു രംഗം ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു.

സിനിമ പൂര്‍ത്തിയായാല്‍ പള്ളി പുതുക്കി പണിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ലൂസിഫര്‍ ഗംഭീര വിജയമായതോടെ എട്ടു ലക്ഷം രൂപ മുടക്കി പള്ളി പുതുക്കി പണിയുകയായിരുന്നു. 

ജെഎം വില്‍ക്കി എന്ന സായിപ്പ് സ്ഥാപിച്ച ദേവാലയമായിരുന്നു ഇത്. പേര് സിഎസ്‌ഐ പള്ളിയെന്നായിരുന്നുവെങ്കിലും മാര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളിലെ വൈദികര്‍ ഇവിടെ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു. പിന്നീട്  ഓരോ സഭകള്‍ക്കും വെവ്വേറെ ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടതോടെ ഈ പള്ളിയില്‍ വിശ്വാസികളുടെ തിരക്കു കുറഞ്ഞു. 

അതോടെ ആളനക്കമില്ലാതെ കാടുപിടിച്ച അവസ്ഥയായി. 2016ല്‍ ഈ പള്ളിയുടെ ചുമതല ഒരു വൈദികന്‍ ഏറ്റെടുത്തു. പിന്നീടാണ് ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിങ്ങിനായി പള്ളി ആവശ്യപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു