Entertainment

'സ്വപ്നം കണ്ടതുപോലൊരു ഭാര്യയെ എനിക്കു കിട്ടി'; ആനിക്ക് പിറന്നാൾ ആശംസയുമായി ഷാജി കൈലാസ്

സ്വപ്നം കണ്ടതുപോലെയുള്ള ഭാര്യയെയാണ് തനിക്ക് ലഭിച്ചത് എന്നായിരുന്നു ഷാജി കൈലാസിന്റെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്


ഭാര്യ ആനിക്ക് മനോഹരമായ ജന്മദിനാശംസകളുമായി സംവിധായകൻ ഷാജി കൈലാസ്. സ്വപ്നം കണ്ടതുപോലെയുള്ള ഭാര്യയെയാണ് തനിക്ക് ലഭിച്ചത് എന്നായിരുന്നു ഷാജി കൈലാസിന്റെ കുറിപ്പ്.

‘സ്വപ്നം കണ്ടതു പോലൊരു നല്ലപാതിയെ എല്ലാവർക്കും ലഭിക്കണമെന്നില്ല, എന്നാൽ എനിക്ക ലഭിച്ചു. എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള്‍ എന്നോടൊപ്പം ഉണ്ടാകും. നിന്നോട് എനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാനൊക്കെ ഈയൊരു ആശംസ മാത്രം മതിയാക്കില്ല, പ്രിയപ്പെട്ട ആനിക്ക് ജന്മദിനാശംസകള്‍.’– ആനിയുടെ മനോഹരമായ ചിത്രത്തിനൊപ്പമായിരുന്നു ഷാജി കൈലാസിന്റെ കുറിപ്പ്.

അടുത്തിടെയാണ് ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്. അന്ന് ആനിയോടുള്ള പ്രണയം പറയുന്ന മനോ​ഹരമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു. ആനിയെ ജീവിതത്തിൽ കിട്ടിയത് തന്റെ ഭാ​ഗ്യമാണെന്നും അവൾക്കൊപ്പം താൻ എന്നുമുണ്ടാകും എന്നുമായിരുന്നു കുറിപ്പ്. 1993 ല്‍ 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് ആനി അഭിനയത്തിലേക്കെത്തിയത്. പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഷാജി കൈലാസുമായുള്ള വിവാഹത്തോടെയാണ് അഭിനയ രംഗത്തോട് വിട പറഞ്ഞത്. ആനീസ് കിച്ചൻ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ആനിയെ നമ്മൾ പിന്നീട് കാണുന്നത്. ഇരുവർക്കും മൂന്ന് ആൺമക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'