Entertainment

സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

മലേഷ്യന്‍ എയര്‍വേഴ്‌സില്‍ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടി സ്വാതി റെഡ്ഡി വിവാഹിതയാവുന്നു. മലേഷ്യന്‍ എയര്‍വേഴ്‌സില്‍ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഏറെ വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം. 

ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്. തെലുങ്ക് സിനിമയിലെ സഹസംവിധായകനായ ശ്രീധര്‍ ശ്രീയാണ് സ്വാതിയുടെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 

ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛന്‍ ശിവ രാമ കൃഷ്ണ. റഷ്യയിലാണ് സ്വെറ്റ്‌ലാന എന്ന സ്വാതി ജനിച്ചത്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു ബാല്യകാലം ചെലവിട്ടത്. 

2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെയാണ് സ്വാതി മലയാളത്തില്‍ എത്തിയത്. മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരലല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT