Entertainment

സ്വിംവെയര്‍ ധരിച്ച് മുഖചിത്രമായി പരനീതി ചോപ്ര; ഭീകര ഫോട്ടോഷോപ് തന്നെയെന്ന് ട്രോള്‍

കറുത്ത സ്വിംവിയറില്‍ വളരെ ബോള്‍ഡ് ലുക്കിലുള്ളതാണ് താരത്തിന്റെ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം പരനീതി ചോപ്രയുടെ ഏറ്റവും പുതിയ മാഗസിന്‍ മുഖചിത്രമാണ് താരത്തെ പുതിയ വിവാദത്തിലേക്കെത്തിച്ചിരിക്കുന്നത്. ഫിലിംഫെയര്‍ മാഗസീനില്‍ വന്ന താരത്തിന്റെ മുഖചിത്രമാണ് വിമര്‍ശനമേറ്റുവാങ്ങുന്നത്. താരത്തിന്റെ ചിത്രത്തില്‍ അപാര ഫോട്ടോഷോപ്പാണ് നടത്തിയിരിക്കുന്നതെന്നും ഇത് വളരെ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടെന്നും ചിത്രത്തെ വിമാര്‍ശിക്കുന്നവര്‍ ആരോപിക്കുന്നു. 

കറുത്ത സ്വിംവിയറില്‍ വളരെ ബോള്‍ഡ് ലുക്കിലുള്ളതാണ് താരത്തിന്റെ ചിത്രം. എന്നാല്‍ എഡിറ്റിങ് നടത്തിയിരിക്കുന്നത് വളരെ വ്യക്തമായി മനസിലാകുന്നുണ്ടെന്നും നടിയുടെ കാലുകള്‍ക്കും ഉടലിനും വ്യത്യസ്ത നിറമാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍ കഴുത്തുമുതല്‍ താരം ധരിച്ചിരിക്കുന്ന സ്‌കിന്‍ നിറത്തിലുള്ള കവറിങ്ങാണ് ഇത്തരത്തില്‍ നിറവ്യത്യാസം തോന്നാന്‍ കാരണം എന്ന വിശദീകരണവുമായും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. എന്തുതന്നെയായാലും ഫിലിംഫെയറിന്റെ ഔദ്യോഗിക പേജിലും പരനീതിയുടെ ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചിരിക്കുന്നതിനടിയിലും ഫോട്ടോഷോപ്പ് വിമര്‍ശനങ്ങള്‍ക്ക് പഞ്ഞമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി