Entertainment

സൗദിയിലെ ആദ്യ ഷോ, ബാലഭാസ്‌കറെ ഒപ്പം കൂട്ടി സ്റ്റീഫന്‍ ദേവസി (വിഡിയോ) 

സൗദി അറേബ്യയില്‍ തന്റെ ആദ്യ സ്‌റ്റേജ് ഷോയ്‌ക്കെത്തിയപ്പോഴും സ്റ്റീഫന്‍ ബാലുവിന്റെ ഓര്‍മകളിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

സംഗീത ആസ്വാദകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് ബാലഭാസ്‌കര്‍ ലോകത്തോടു വിടപറഞ്ഞത്. ആ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇപ്പോഴും കരകയറാനാകാത്തവരാണ് ബാലഭ്‌സ്‌കറിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം. സംഗീതലോകത്ത് ബാലുവുമായി സഹോദരതുല്യമായ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് സ്റ്റീഫന്‍ ദേവസി. ഇരുവരും തമ്മിലുള്ള അടുപ്പം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതുമാണ്. ഇപ്പോഴിതാ സൗദി അറേബ്യയില്‍ തന്റെ ആദ്യ സ്‌റ്റേജ് ഷോയ്‌ക്കെത്തിയപ്പോഴും സ്റ്റീഫന്‍ ബാലുവിന്റെ ഓര്‍മകളിലാണ്. 

വേദികളില്‍ ഇരുവരും ഒന്നിച്ച് വിസ്മയം തീര്‍ത്ത നിമിഷങ്ങളൊന്നും സംഗീതാസ്വാദകര്‍ക്ക് മറക്കാനാവുന്നതല്ല. സ്റ്റീഫന്‍ കീബോര്‍ഡിലും ബാലഭാസ്‌കര്‍ വയനിലും ഒന്നിച്ചപ്പോഴൊക്കെ സംഗീതപ്രേമികള്‍ക്ക് മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളായി അത് മാറി. ബാലഭാസ്‌കറുമായി ഒന്നിച്ച് എത്തണം എന്നാഗ്രഹിച്ച വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ ബാലുവിനെയും ഒപ്പം കൂട്ടിയിരിക്കുകയാണ് സ്റ്റീഫന്‍. 

പരിപാടിക്ക് മുമ്പായി നടത്തിയ ലൈവിലാണ് ബാലുവിനെ ഒപ്പം കൂട്ടുന്നെന്ന് സ്റ്റീഫന്‍ പറഞ്ഞത്. ആദ്യമായാണ് സൗദിയില്‍ പരിപാടി ചെയ്യുന്നതെന്നു ഈ പരിപാടിക്ക് ഒപ്പമുണ്ടാകണം എന്നാഗ്രഹിച്ച മ്യൂസീഷ്യനെ ഒപ്പം കൊണ്ടുവന്നെന്നും പറഞ്ഞ് ടീഷര്‍ട്ടില്‍ പതിപ്പിച്ചിരുന്ന ബാലുവിന്റെ ചിത്രം സ്റ്റീഫന്‍ കാണിച്ചു. 'ബാല എന്നോടൊപ്പം ഇന്നുണ്ടാകും. ഞങ്ങളൊരുമിച്ച് സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കും' എന്നു പറഞ്ഞാണ് സ്റ്റീഫന്‍ വീഡിയോ അവസാനിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ