Entertainment

ഹണിമൂൺ ആഘോഷത്തിൽ റാണ ദ​ഗുബാട്ടിയും മിഹീകയും; വിവാഹശേഷമുള്ള ആദ്യ ചിത്രം പുറത്ത്

വിവാഹത്തിന് ശേഷം നവദമ്പതിമാർ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഓ​ഗസ്റ്റിലാണ് തെന്നിന്ത്യൻ സൂപ്പർതാരം റാണ ​ദ​ഗുബാട്ടി തന്റെ പ്രണയിനി മിഹീക ബജാജിനെ വിവാഹം കഴിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിനെത്തിയത്. വിവാഹത്തിന് ശേഷം നവദമ്പതിമാർ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരിക്കുകയാണ്. ഇരുവരുടേയും ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ഇതാ രണ്ട് മാസങ്ങൾക്ക് ശേഷം ഹണിമൂൺ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. 

മിഹീകയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ മനോഹര ചിത്രം പോസ്റ്റ് ചെയ്തത്. ജസ്റ്റ് ബിക്കോസ് എന്ന അടിക്കുറിപ്പിലാണ് ചിത്രം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് നവദമ്പതികളുടെ ചിത്രം. എവിടെ വെച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്ന്വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം. 

നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. റാണ തന്നെയാണ് മിഹീകയെ വിവാഹം കഴിക്കുന്നുവെന്ന് വ്യക്തമാക്കിയത്. ലോക് ഡൗണ്‍ ആയതിനാല്‍ 30 പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) വഴിയാണ്  റാണയുടെ പല സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തത്. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിആര്‍ ഹെഡ്‍സെറ്റുകളും മധുരപലഹാരങ്ങളും അയച്ചുകൊടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി