Entertainment

ഹവാ ഹവായ്‌ക്കൊപ്പം ചുവടുവെച്ചും പാറിപറന്നും വിദ്യാ ബാലന്‍ തുമാരി സുല്ലുവില്‍ (വീഡിയോ) 

ബ്ലോക്ബസ്റ്റര്‍ ചിത്രം മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവായി എന്ന സൂപ്പര്‍ഹിറ്റ് ഗാനം തുമാരി സുല്ലുവില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഏറെ നാളായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വിദ്യാ ബാലന്‍ നായികയായെത്തുന്ന ചിത്രം തുമാരി സില്ലുവിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഐകോണിക് ഗാനം ഹവാ ഹവായിക്കാണ് വിദ്യാ ബാലന്‍ ചുവടുവച്ചിരിക്കുന്നത്. ബ്ലോക്ബസ്റ്റര്‍ ചിത്രം മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവായി എന്ന സൂപ്പര്‍ഹിറ്റ് ഗാനം തുമാരി സുല്ലുവില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേഹാ ധൂപിയയും ആര്‍ ജെ മലിഷ്‌കയും വിദ്യക്കൊപ്പം നൃത്തവേദിയില്‍ ചുവടുവയ്ക്കുന്നുണ്ട്.

കുടുംബചിത്രമായ തുമാരി സുല്ലുവിന്റെ സംവിധാനം സുരേഷ് ത്രിവേണിയാണ്. നവംബര്‍ 17ന് ചിത്രം തീയറ്ററുകളില്‍ എത്തും. തന്നെ വളരെയധികം ആകര്‍ഷിച്ച സ്ത്രിപ്റ്റാണ് തുമാരി സുല്ലുവിന്റെതെന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വിദ്യാ ബാലന്‍ പറഞ്ഞിരുന്നു. സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ താന്‍ ഈ അടുത്തിടെ കേട്ടതില്‍ ഏറ്റവും മനോഹരമായ കഥയാണ് ഇതെന്ന് സ്‌ക്രിപ്റ്റിനോടൊപ്പം എഴുതി നല്‍കുകയുണ്ടായെന്നും വിദ്യ മാധ്യമങ്ങളോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

'ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയല്ലോ'! സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്ന്‌ ലീഗ്

'ഇഷ്ടമല്ലാത്ത പലരുമുണ്ട്, പരാജയമോ വീഴ്ചയോ സംഭവിക്കാൻ അവർ കാത്തിരിക്കുകയാണ്'; ആദിത്യയോടും യാമിയോടും സൂക്ഷിക്കമെന്ന് ആർജിവി

അച്ചാർ കേടുവരാതിരിക്കാൻ അടുക്കളയിൽ ഇങ്ങനെ സൂക്ഷിക്കാം

അച്ഛന്റേയും മുത്തച്ഛന്റേയും സ്റ്റാര്‍ഡം കാരണം ഒറ്റപ്പെട്ടു, അമേരിക്കയിലേക്ക് ഒളിച്ചോടി: വിക്രം പ്രഭു

SCROLL FOR NEXT