Entertainment

'ഹിന്ദു മതവികാരം വ്രണപ്പെടുത്തി'; ആലിയയ്ക്കും മഹേഷ് ഭട്ടിനുമെതിരേ പരാതി 

കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉപയോ​ഗിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സഡക് 2 നിർമ്മാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവർക്കും നടി ആലിയ ഭട്ടിനുമെതിരെ പരാതി. സിനിമയുടെ പോസ്റ്റർ ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉപയോ​ഗിച്ചിരിക്കുന്നത്.  

മുസഫർപൂർ സ്വദേശിയായ ചന്ദ്ര കിഷോർ പരാശർ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. മത വികാരങ്ങളെ മനഃപൂർവ്വം പ്രകോപിപ്പിക്കൽ (ഐപിസി 295 എ), ക്രിമിനൽ ഗൂഢാലോചന (120 ബി ) എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജൂലൈ 8 ന് വീണ്ടും വാദം കേൾക്കും. 

ആലിയയ്ക്ക് പുറമേ സഞ്ജയ് ദത്ത് ,പൂജാ ഭട്ട് , ആദിത്യ റോയ് കപൂർ എന്നിവരാണ്  'സഡക് 2'ലെ അഭിനേതാക്കൾ. ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആദ്യമായാണ് ആലിയ മഹേഷ് ഭട്ട് ചിത്രത്തിൽ അഭിനയിക്കുന്നതും. 

1991-ൽ പുറത്തിറങ്ങിയ സഡക്കിന്റെ രണ്ടാം ഭാ​ഗമാണ് പുതിയ ചിത്രം. 29  മുമ്പിറങ്ങിയ സിനിമയിൽ മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു. ഓൺലൈൻ റിലീസിന് ഒരുങ്ങുന്ന ചിത്രം ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തു.റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ഒക്‌ടോബർ 24 ന്

'ആരാധകനാണെന്ന് പറഞ്ഞ് എന്തും ചെയ്യാമോ ?' നടി രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ, ഞെട്ടി നടി; വിമർശനം

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്