ഏറെ കാലത്തിന് ശേഷം ശോഭന മലയാളത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. സുരേഷ് ഗോപി-ശോഭന ജോഡിയെ ഏറെ കാത്തിരിപ്പുകൾക്ക് ശേഷം വീണ്ടും സ്ക്രീനിൽ ഒന്നിച്ചുകണ്ട ചിത്രവും. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന അനൂപ് സത്യൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പുതിയ ഗാനമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻ പുലരി... എന്ന് തുടങ്ങുന്ന ഗാനമാണ് ഇത്. അൽഫോൺസ് ജോസഫിന്റെ സംഗീതത്തിലൊരുങ്ങിയ ഗാനത്തിന് സന്തോഷ് വർമയാണ് വരികളൊരുക്കിയത്. ശ്വേത മോഹനും ശ്വേത സോമസുന്ദരനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശോഭനയുടെ ചടുലമായ നൃത്തചുവടുകളോടെ ആരംഭിക്കുന്ന ഗാനം ഇതിനോടകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം അരലക്ഷത്തിലധികം പേരാണ് ഗാനം കണ്ടുകഴിഞ്ഞത്.
ദുൽഖർ സൽമാന്റെ വെഫെയറർ ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദുൽഖറിനൊപ്പം കല്ല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കല്ല്യാണിയുടെ ആദ്യ മലയാള ചിത്രവുമാണ് വരനെ ആവശ്യമുണ്ട്. ഉർവശി, കെപിഎസി ലളിത, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates