Entertainment

ഹൃദയം തകര്‍ന്ന് ഐശ്വര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കജോള്‍; ചിത്രങ്ങള്‍

തന്റെ ഭര്‍തൃപിതാവിന്റെ വിയോഗത്തില്‍ വേദനയോടെ ഐശ്വര്യ റായിയെ കെട്ടിപ്പിടിച്ച് കരയുന്ന കജോളിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനും അജയ് ദേവഗണിന്റെ അച്ഛനുമായ വീരു ദേവഗണ്‍ മെയ് 27നായിരുന്നു അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിച്ച് ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് എത്തിയത്. രാഷ്ട്രീയക്കാരും മറ്റ് പ്രമുഖരും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. 

ഭര്‍തൃപിതാവിന്റെ വിയോഗത്തില്‍ വേദനയോടെ ഐശ്വര്യ റായിയെ കെട്ടിപ്പിടിച്ച് കരയുന്ന കജോളിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. കജോളിനെ ആശ്വസിപ്പിക്കുന്ന അഭിഷേകിനെയും ദൃശ്യങ്ങളില്‍ കാണാം. 

നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും നിര്‍വഹിച്ചിട്ടുള്ള വീരു 1999ല്‍ മകന്‍ അജയ് ദേവഗണിനെയും അമിതാഭ് ബച്ചനെയും അഭിനേതാക്കളാക്കി സംവിധാനം ചെയ്ത 'ഹിന്ദുസ്ഥാന്‍ കീ കസം' എന്ന സിനിമ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. സംവിധാന സഹായിയായും നിര്‍മ്മാതാവായും സിനിമാരംഗത്ത് സജീവമായിരുന്നു അദ്ദേഹം.

വീരു ദേവ്ഗണിന്റെ വിയോഗം ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. വീണ ദേവ്ഗണ്‍ ആണ് വീരു ദേവ്ഗണിന്റെ ഭാര്യ. അനില്‍ ദേവ്ഗണ്‍, കവിത, നീലം ദേവ്ഗണ്‍ എന്നിവരാണ് മറ്റു മക്കള്‍. അനില്‍ ദേവ്ഗണ്‍ അറിയപ്പെടുന്ന സംവിധായകനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT