Entertainment

ഹൃദയം നുറുങ്ങുന്ന വേദനയാണെങ്കിലും നേഹ ചിരിക്കുന്നു, നിറവയറുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു 

തന്റെ പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പുകളാണ് ആ ഫോട്ടോകളില്‍ കാണുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് നേഹ. നേഹയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകര്‍ അറിയാറുള്ളത്. ഇപ്പോള്‍ തന്റെ ഗര്‍ഭകാല ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരിക്കുകയാണ്. പക്ഷേ അത് കണ്ടാല്‍ ആരുടെയും കണ്ണൊന്ന് നനയും. തന്റെ പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പുകളാണ് ആ ഫോട്ടോകളില്‍ കാണുന്നത്. 

കഴിഞ്ഞ ജനുവരി 11നായിരുന്നു നേഹയുടെ ഭര്‍ത്താവ് മരിച്ചത്. ഒരു മാസത്തിനു ശേഷം നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. 'ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച് എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്‍കിയ എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി.. ഈ സ്‌നേഹമാണ് ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്.' 

അതിന് ശേഷം ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേഹ ചിത്രങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. സെപ്തംബറില്‍ കുഞ്ഞു പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി അറിയിച്ചിരുന്നു. 

'എനിക്കു നിന്നെ വേണമെന്ന് ദൈവമറിഞ്ഞു'വെന്ന കുറിപ്പോടെയാണ് നേഹയുടെ ഗര്‍ഭകാല ചിത്രം പുറത്തു വന്നത്. ഇളം നീല നിറത്തില്‍ നിറയെ പൂക്കളുള്ള ഉടുപ്പണിഞ്ഞ് നിറവയറുമായി നില്‍ക്കുന്ന നേഹയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ആത്മധൈര്യം കൈവിടാത്ത നടിയെ പ്രശംസിച്ചും സുഖപ്രസവത്തിനായി ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം