Entertainment

ഹെയര്‍സ്‌റ്റൈയിലില്‍ വീണ്ടുമൊരു പരീക്ഷണം: പാര്‍വ്വതിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍

ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ ലുക്ക് കൊണ്ട് എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് പാര്‍വ്വതി. ചുരുണ്ടു കയറിയ മുടിയുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം ബാംഗ്ലൂര്‍ ഡെയ്‌സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്‌റ്റൈല്‍ സ്വീകരിച്ചതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്. പിന്നീടങ്ങോട്ട് പലതരം സ്റ്റൈല്‍ കൊണ്ട് പാര്‍വ്വതി ആരാധക മനസ് കീഴടക്കി. 

താരത്തിന്റെയീ മേക്കോവറുകള്‍ പിന്നീട് ആരാധകരെല്ലാം പരീക്ഷിച്ച് നോക്കാറുമുണ്ട്. കുറെ കാലം ബോയ്കട്ട് മുടിയും വലിയ കണ്ണടയുമായെല്ലാം പൊതുവേദികളിളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്ന താരം ഇപ്പോള്‍ കുറെ കാലമായി മുടി നീട്ടി വളര്‍ത്താറുണ്ട്. 

എന്നാല്‍ ഇതിനെല്ലാം വിട നല്‍കി പുതിയ ഗെറ്റപ്പ് പരീക്ഷിച്ചിരിക്കുകയാണ് പാര്‍വ്വതി. ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. വ്യത്യസ്ത ഹെയര്‍ കളറാണ് താരം അണ്ടര്‍ക്കട്ടില്‍ പരീക്ഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. ഇതുവരെയുള്ള ലുക്കില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഈ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT