Entertainment

ഹെയ് ജ്യൂഡില്‍ തൃഷയെത്തുന്നത് ഗോവന്‍ മലയാളിയായി; ചിത്രം നിവിന്‍ പോളിയുടെ കരിയര്‍ ബെസ്‌റ്റെന്ന് ശ്യാമപ്രസാദ്  

ഹെയ് ജ്യൂഡില്‍ നിവിന്‍ പോളി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് പുറത്തുകടന്നുള്ള അഭിനയമാണ് കാഴ്ചവച്ചിട്ടുള്ളതെന്നും ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നും ശ്യാമപ്രസാദ്

സമകാലിക മലയാളം ഡെസ്ക്

ഹെയ് ജ്യൂഡില്‍ നിവിന്‍ പോളി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് പുറത്തുകടന്നുള്ള അഭിനയമാണ് കാഴ്ചവച്ചിട്ടുള്ളതെന്നും ചിത്രം നിവിന്റെ കരിയറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നും സംവിധായകന്‍ ശ്യാമപ്രസാദ്. ഒരുപാട് പ്രേക്ഷകരുടെ മനംകവരുന്ന ഒരു ഫണ്‍ റൊമാന്റിക് ചിത്രമായിരിക്കും ഹെയ് ജ്യൂഡെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു വ്യക്തി എന്ന നിലയില്‍ നിവിന്‍ പോളിയെ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും അവസരങ്ങള്‍ക്കായി നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന നടനാണ് നിവിനെന്നും ശ്യാമപ്രസാദ് പറഞ്ഞു. ഇതിനുമുന്‍പ് നിവിന്‍ തന്റെ രണ്ട് ചിത്രങ്ങളില്‍ ഭാഗമായിരുന്നെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ നിവിന് കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിക്കുന്ന ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

ഹെയ് ജ്യൂഡില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന നായക കഥാപാത്രം ജ്യൂഡ് മുതല്‍ തൃഷ അവതരിപ്പിക്കുന്ന ക്രിസ്റ്റര്‍ വരെയുള്ളവര്‍ വളരെ പ്രത്യേകതരം സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങളാണെന്നും ഒരു മനുഷ്യന്‍ സ്വയം തിരിച്ചറിയുന്ന കഥയാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ജ്യൂഡ്. 'ഒരു മലയാളി ആയിരുന്നിട്ടും തൃഷ ഇതുവരെ ഒരു മലയാള ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ല. തൃഷയെ കാസ്റ്റ് ചെയ്യണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതാണ്. ഹെയ് ജ്യൂഡിന്റെ തിരകഥ വായിച്ചപ്പോള്‍ തൃഷയാണ് ക്രിസ്റ്റലിനെ അവതരിപ്പിക്കാനുള്ള നല്ല ചോയിസ് എന്ന് തോന്നി. കഥകേട്ടപ്പോള്‍ തൃഷയ്ക്കും ഇഷ്ടപ്പെട്ടു. .ചിത്രത്തില്‍ ഗോവയില്‍ താമസിക്കുന്ന മലയാളിയായാണ് തൃഷ എത്തുന്നത്. സയനോരയാണ് തൃഷയ്ക്കായി ശബ്ദം നല്‍കിയിരിക്കുന്നത്', ശ്യാമപ്രസാദ് പറഞ്ഞു.

പാട്ടുകള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള ചിത്രത്തില്‍ നാല് സംഗീത സംവിധായകരുടെ കൈയ്യോപ്പ് പതിയുന്നുണ്ട്. ജയചന്ദ്രന്‍, രാഹുല്‍ രാജ്, ഔസേപ്പച്ചന്‍, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

SCROLL FOR NEXT