Entertainment

'ഹോട്ട്' രംഗങ്ങളില്‍ അഭിനയിച്ചെന്ന് കരുതി എന്തിനും തയ്യാറാണെന്ന് കരുതരുത്; തുറന്നടിച്ച്‌ യുവനായിക

'ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്

Author : സമകാലിക മലയാളം ഡെസ്ക്


ചലചിത്രമേഖലയില്‍ നിന്നും തനിക്കു നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞും നിലപാട് വ്യക്തമാക്കിയും തെലുങ്ക് യുവനായിക പായല്‍ രജ്പുത്.

ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരുപാട് പേര്‍ തന്നെ സമീപിച്ചിരുന്നതായും നായകനുമായി ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാര്‍ഥ ജീവിതത്തില്‍ എന്തിനും വഴങ്ങുന്ന ഒരാളാണ് എന്ന് ധരിക്കരുതെന്നും പായല്‍ വ്യക്തമാക്കുന്നു.

ആര്‍എക്‌സ് 100 എന്ന തെലുങ്ക് ചിത്രത്തിലെ ചൂടന്‍ രംഗങ്ങളിലൂടെ ശ്രദ്ധ നേടിയ പായല്‍ ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.

ആര്‍എക്‌സ് 100 റിലീസ് ആയതിനുശേഷമാണ് ഇത്തരം ദുരനുഭവങ്ങള്‍ കൂടുതലായി നേരിടേണ്ടി വന്നതെന്ന് പായല്‍ പറയുന്നു. 'ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്'.–പായല്‍ പറഞ്ഞു.

ആറു വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ്. തെലുങ്കിനു മുന്‍പ് ഹിന്ദി സിനിമകളിലും പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും പോളിവുഡിലും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പ്രവണത അവസാനിക്കുമെന്ന് തോന്നുന്നില്ലെന്നും പായല്‍ പറഞ്ഞു.

കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതാണ് എന്റെ ശീലം. വ്യക്തിത്വം പണയം വച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ലെന്നും പായല്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് നല്ലതല്ല ഇവ

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT