Entertainment

ഹോളിവുഡില്‍ ഏറ്റവും പ്രതിഫലം 'ജെയിംസ് ബോണ്ടിന്'; വമ്പന്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം പുറത്ത്

പുറത്തിറങ്ങാനിരിക്കുന്ന ബോണ്ട് ഫിലിമില്‍ താരം അഭിനയിക്കുന്നത് 168.36 കോടി രൂപ പ്രതിഫലം വാങ്ങിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍പത്തെപ്പോലെയല്ല ഹോളിവുഡ് താരങ്ങള്‍ ഇപ്പോള്‍ കഷ്ടകാലത്തിലാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വാങ്ങിയതു പോലെ ഉയര്‍ന്ന പ്രതിഫലം ചോദിക്കാന്‍ വമ്പന്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് എല്ലാവരുടേയും കാര്യമല്ല. ഇപ്പോഴും ഞെട്ടിപ്പിക്കുന്ന പ്രതിഫലം വാങ്ങുന്നവര്‍ ഹോളിവുഡിലുണ്ട്. എപ്പോഴത്തേയും പോലെ പുരുഷ താരങ്ങളാണ് ഉയര്‍ന്ന പ്രതിഫല പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ കൈയടക്കിയിരുന്നത്.

ജെയിംസ് ബോണ്ടായി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഡാനിയല്‍ ക്രെയ്ഗാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തു നില്‍ക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ബോണ്ട് ഫിലിമില്‍ താരം അഭിനയിക്കുന്നത് 168.36 കോടി രൂപ പ്രതിഫലം വാങ്ങിയാണ്. വിജയതാരമായ ഡൈ്വന്‍ ജോണ്‍സനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2019 ല്‍ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷന്‍ കോമഡിയായ റെഡ് നോട്ടീസില്‍ 148.15 കോടി രൂപയാണ് താരം വാങ്ങുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ തന്റെ സഹതാരം വിന്‍ ഡീസലിനെ പിന്നിലാക്കിയാണ് ജോണ്‍സണ്‍ രണ്ടാം സ്ഥാനം നേടിയത്. ചാര്‍ലൈസ് തെറോണ്‍ എന്ന ചിത്രത്തിന് വിന്‍ ഡീസലിന് 134.69 കോടിയാണ് സ്വന്തമാക്കിയത്. 

സ്ത്രീ താരങ്ങളില്‍ ആനി ഹതാവേയാണ് ആദ്യ സ്ഥാനം നേടിയിരിക്കുന്നത്. പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ആനി 2020 ല്‍ ഇറങ്ങുന്ന ബാര്‍ബി ചിത്രത്തിനായി വാങ്ങുന്നത് 101.01 കോടി രൂപയാണ്. റെഡ് സ്പാരോയ്ക്ക് വേണ്ടി ജെനീഫര്‍ ലോറന്‍സും അതേ തുകതന്നെയാണ് പ്രതിഫലമായി വാങ്ങിയത്. 

ലിയനാര്‍ഡോ ഡികാപ്രിയയുടെ പ്രതിഫലത്തെക്കുറിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്വെന്റിന്‍ ടെറന്‍ടിനോയുടെ അടുത്ത ചിത്രമായ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിനുള്ള പ്രതിഫലമായി ഡികാപ്രിയോയ്ക്ക് ലഭിക്കാന്‍ പോകുന്ന 67.34 കോടി രൂപയാണ്. സ്‌പൈഡര്‍ മാന്‍ ഹോം കമിങ്ങിലെ 15 മിനിറ്റ് അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയറിന്‍ ലഭിച്ച തുകയാണ് ഇതെന്നാണ് പറയുന്നത്. പട്ടികയില്‍ പത്താം സ്ഥാനത്താണ് ഡികാപ്രിയോ.

സെത് റോജന്‍, ടോം ക്രൂയിസ്, ഹാരിസണ്‍ ഫോര്‍ഡ്‌, സാന്‍ഡ്ര ബുള്ളോക്ക് എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം