Entertainment

ഹോളിവുഡ് നടന്‍ ബര്‍ട് റൈനോള്‍ഡ്‌സ് അന്തരിച്ചു

1972ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത ഹോളിവുഡ് നടന്‍ ബര്‍ട് റൈനോള്‍ഡ്‌സ് (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കാര്‍ നാമനിര്‍ദേശം, നിരവധി ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. 

1950 ലാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഫുട്‌ബോള്‍ കളിക്കാരനാവാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ റൈനോള്‍ഡ്‌സിന് ഏറ്റ ഒരു പരുക്കാണ് അദ്ദേഹത്തെ ഹോളിവുഡിലേക്ക് എത്തിക്കുന്നത്. 1972ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മൂന്ന് ഓസ്‌കര്‍ നോമിനേഷനാണ് ഈ ചിത്രം നേടിയത്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ കോസ്‌മോപോളിറ്റന്‍ മാഗസിന്‍ നഗ്നനായെത്തി അദ്ദേഹം ആരാധകരെ ഞെട്ടിച്ചു. 

1977 ല്‍ 77ല്‍ പുറത്തിറങ്ങിയ സ്‌മോക്കി ആന്റ് ബാന്‍ഡിറ്റിലൂടെ ഹോളിവുഡിന് അന്നത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് സമ്മാനിച്ചു. എന്നാല്‍ 80 കളില്‍ അദ്ദേഹത്തിന് തകര്‍ച്ചയുടെ കാലമായിരുന്നു. എന്നാല്‍ 1997 ല്‍ ഇറങ്ങിയ ബൂഗി നൈറ്റ്‌സിലൂടെ തന്റെ കഴിവ് അദ്ദേഹം വീണ്ടും തെളിയിച്ചു. ദ, ലോങ്ങെസ്റ്റ് യാര്‍ഡ്, സെമി ടഫ്, സ്റ്റാര്‍ട്ടിങ് ഓവര്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം