Entertainment

ഹോളിവുഡ് ഫിലിം അവാര്‍ഡ്‌സ് : മികച്ച നടന്‍ ജേക്ക് ഗില്ലെന്‍ഹാല്‍, നടി കേറ്റ് വിന്‍സ്ലെറ്റ്  

ഹോളിവുഡ് കരിയര്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് ഗാരി ഓള്‍ഡ്മാന്‍ സ്വന്തമാക്കി. 

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് ഫിലിം അവാര്‍ഡ്‌സിന്റെ 21-ാം എഡിഷണ്‍ ലോസ് ആഞ്ചലസ്സില്‍ നടന്നു. ജേക്ക് ഗില്ലെന്‍ഹാല്‍ മികച്ച നടനും കേറ്റ് വിന്‍സ്ലെറ്റ് മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ഹോളിവുഡ് കരിയര്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് ഗാരി ഓള്‍ഡ്മാന്‍ സ്വന്തമാക്കി. 

' ഏകദേശം 40 വര്‍ഷം മുന്‍പാണ് ഞാന്‍ കരിയര്‍ ആരംഭിക്കുന്നത്. ഓരോ ഘട്ടത്തിലും ഏതെങ്കിലും ഒരു വ്യക്തിയൊ എന്തെങ്കിലും സംഭവമോ എനിക്ക് മുന്നോട്ട് പോകാനുള്ള ഉത്തേജനം തന്നുകൊണ്ടിരുന്നു. എന്റെ കരിയറിലുടനീളം വലിയ സൗഭാഗ്യങ്ങളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്', അവാര്‍ഡ് സ്വീകരിച്ചശേഷം ഓള്‍ഡ്മാന്‍ പറഞ്ഞു.

സ്‌ട്രോങ്ങര്‍ എന്ന ചിത്രത്തിലെ പ്രകടനം ജേക്കിനെ മികച്ച നടന്‍ ആക്കിയപ്പോള്‍ വണ്ടര്‍ വീലാണ് കേറ്റ് വിന്‍സ്ലെറ്റിന് അവര്‍ഡ് നേടികൊടുത്തത്. സഹനടനുള്ള അവാര്‍ഡ് സാം റോക്വെല്‍ സ്വന്തമാക്കിയപ്പോള്‍ അല്ലിസണ്‍ ജാനീ സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഹോളിവുഡ് കോമഡി അവാര്‍ഡ് ആദം സാന്‍ഡ്‌ലറും പുതുമുഖ താരത്തിനുള്ള പുരസ്‌കാരം ജാമി ബെല്ലും സ്വന്തമാക്കി. ജോ റൈറ്റ് മികച്ച സംവിധായകന്‍, റോജര്‍ ഡിക്കന്‍സ് മികച്ച ഛായാഗ്രാഹകന്‍, സിഡ്‌നി വൊളിന്‍സ്‌കി മികച്ച ചിത്രസംയോജകന്‍ എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT