Entertainment

​ഗൗരിക്ക് പിറന്നാൾ സമ്മാനവുമായി സണ്ണി വെയ്നും കൂട്ടരും; വിഡിയോ

ഷൂട്ടിങിനിസിടെ ഒപ്പിയെടുത്ത മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ്  ​ഗൗരിക്കുള്ള സമ്മാനം

സമകാലിക മലയാളം ഡെസ്ക്

96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക്ഷകഹൃദയം കീഴടക്കിയ നടിയാണ് ഗൗരി കിഷൻ. നടി ആദ്യമായി നായികയാകുന്ന മലയാള ചിത്രമാണ് അനു​ഗ്രഹീതൻ ആന്റണി. ​ഗൗരിയുടെ പിറന്നാൾ ദിനമായ ഇന്ന് നടിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് സണ്ണി വെയ്നും അനുഗ്രഹീതൻ ആന്റണിയുടെ അണിയറ പ്രവർത്തകരും. സിനിമയുടെ ഷൂട്ടിങിനിസിടെ ഒപ്പിയെടുത്ത മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ്  ​ഗൗരിക്കുള്ള സമ്മാനം.

​ഗൗരിക്ക് പിറന്നാൾ ആശംസ നേർന്ന് സണ്ണി വെയ്ൻ ആണ് വിഡിയോ പങ്കുവച്ചത്. വിഡിയോയ്ക്ക് ​ഗൗരി നന്ദി കുറിച്ചിട്ടുമുണ്ട്.

നവാഗതനായ പ്രിൻസ് ജോയ് സംവിധായകനാകുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. തിരക്കഥ ഒരുക്കിയിക്കുന്നത് നവീൻ ടി. മണിലാൽ ആണ്. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം. ഷിജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.  സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT