റിഷാദ് 
Gulf

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Author : Amal Joy

മോറാഴ: ഒമാനിലെ സൂര്‍ ഖല്‍ഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ മോറാഴസ്വദേശിയായ യുവാവ് മരിച്ചു. മൊറാഴ കുമ്മനാട് മംഗാടന്‍തകത്ത് ഹൗസില്‍ റിഷാദാ(39)ണ് മരിച്ചത്. ദീര്‍ഘകാലമായി ഒമാനില്‍ കാര്‍ ഗോ കമ്പിനി ജീവനക്കാരനാണ് റിഷാദ്.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ മസ്‌കത്ത് കെഎംസിസി കെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

തിങ്കളാഴപുലര്‍ച്ചെ എത്തുന്ന വിമാനത്തിന് കോഴിക്കോട് വിമാന താവളത്തിലെത്തിക്കുന്ന മൃതദേഹം സ്വദേശമായ മോറാഴയിലെത്തിച്ച് സംസ്‌കരിക്കും. പിതാവ്: അബ്ദുല്ല അസിക്കോടന്റകത്ത്,മാതാവ്: നസീമ മംഗാടന്റകത്ത്, ഭാര്യ: സുലൈന.

A young man from Morazha died in a car accident in Oman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഗ്ദാനങ്ങൾ പാലിച്ചില്ല; കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി

'അലക്സ് ലാനിയർ'... ഇതാ ഫ്രാൻസിന്റെ ആദ്യ ബാഡ്മിന്റൺ ലോക ചാംപ്യൻ!

പ്രവാസികള്‍ക്ക് നേട്ടം; പകുതി ടിക്കറ്റ് തുകയില്‍ യാത്ര ചെയ്യാം, വമ്പന്‍ ഓഫറുമായി സൗദിയ

'കൊച്ചുണ്ടാപ്രി അല്ലേ അത്! വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും മമ്മൂക്ക ചോദിച്ചു'; യഷ് മാളവ്യ പറയുന്നു

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഭയമുണ്ടോ?; ഇതാ ഒരു ടിപ്പ്, വിശദാംശങ്ങള്‍