പ്രവാസികള്‍ക്ക് നേട്ടം; പകുതി ടിക്കറ്റ് തുകയില്‍ യാത്ര ചെയ്യാം, വമ്പന്‍ ഓഫറുമായി സൗദിയ

ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ ഈ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
Saudia flight
സൗദിയSaudia /x
Edited By:
Updated on
1 min read

റിയാദ്: സൗദിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. സൗദിയില്‍ നിന്ന് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ വിമാനക്കമ്പനിയായ സൗദിയ. ഗസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ ഈ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Saudia flight
പ്രവാസികൾക്ക് ഓണസമ്മാനം; ക്ഷേമ പെൻഷനായി 32 കോടി രൂപ അനുവദിച്ചു

സെപ്റ്റംബര്‍ 1 നും ഡിസംബര്‍ 10നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വണ്‍-വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമാണ്. കൂടാതെ, അല്‍ഫുര്‍സാന്‍ ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങള്‍ക്ക് ഈ കാലയളവില്‍ ബുക്കിങ് നടത്തുമ്പോള്‍ 100 ശതമാനം ബോണസ് ടയര്‍ ക്രെഡിറ്റും ലഭിക്കും.

ഈ യാത്രാ ഓഫറിനൊപ്പം സൗദിയിലൂടെയുള്ള യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്ന സൗകര്യങ്ങളും എയര്‍ലൈന്‍സ് ഒരുക്കുന്നുണ്ട്. ജിദ്ദ വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. 96 മണിക്കൂര്‍ വരെ സൗജന്യമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനും വിനോദ കേന്ദ്രങ്ങള്‍ സന്ദള്‍ശിക്കാനും സാധിക്കും.

Saudia flight
സന്ദര്‍ശക വിസ, അബ്‌സന്‍സ് പെര്‍മിറ്റ് ആനുകൂല്യങ്ങള്‍ അവസാനിക്കും; കുവൈത്തില്‍ നിര്‍ണായക മാറ്റങ്ങള്‍
Saudia flight
വിമാന യാത്രയ്ക്ക് ഇനി ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ആവശ്യമില്ല; പുതിയ നിര്‍ദേശം
Summary

Saudia launches 50% flight sale for international travel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com