സന്ദര്‍ശക വിസ, അബ്‌സന്‍സ് പെര്‍മിറ്റ് ആനുകൂല്യങ്ങള്‍ അവസാനിക്കും; കുവൈത്തില്‍ നിര്‍ണായക മാറ്റങ്ങള്‍

സംഘര്‍ഷത്തിന് മുമ്പുള്ള പഴയ നിയമങ്ങളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Visit visa and absence permit extensions to end from Sept 1
കുവൈത്ത്
Edited By:
Updated on
1 min read

കുവൈത്ത് സിറ്റി: എല്ലാ സന്ദര്‍ശക വിസകള്‍ക്കും അബ്‌സന്‍സ് പെര്‍മിറ്റുകള്‍ക്കും അനുവദിച്ചിരുന്ന താല്‍ക്കാലിക ആനുകൂല്യങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ അവസാനിപ്പിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെയും വ്യോമഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. സംഘര്‍ഷത്തിന് മുമ്പുള്ള പഴയ നിയമങ്ങളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി അവസാനം മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മുടങ്ങുകയും വ്യോമാതിര്‍ത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസിറ്റ് വിസകളുടെ കാലാവധി നീട്ടി നല്‍കിയത്. ഒപ്പം, വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ നില്‍ക്കാന്‍ പ്രവാസികള്‍ക്ക് അനുമതി നല്‍കുന്ന പ്രത്യേക പെര്‍മിറ്റിന്റെ കാലാവധിയും നീട്ടി നല്‍കിയിരുന്നു.

Visit visa and absence permit extensions to end from Sept 1
വിമാന യാത്രയ്ക്ക് ഇനി ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ആവശ്യമില്ല; പുതിയ നിര്‍ദേശം

വിസിറ്റ് വിസ - സെപ്തംബര്‍ 1 മുതല്‍ രാജ്യത്തെ പ്രവാസികള്‍ക്കുള്ള സന്ദര്‍ശന വിസകളുടെ ഓട്ടോമാറ്റിക് കാലാവധി നീട്ടല്‍ അവസാനിപ്പിക്കുകയും ഫെബ്രുവരി 28 ന് മുമ്പ് നിലവിലുണ്ടായിരുന്ന സാധാരണ നടപടിക്രമങ്ങളിലേക്ക് എത്തും.

വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക് - വിദേശത്ത് നിശ്ചിത കാലാവധിയില്‍ കൂടുതല്‍ തങ്ങുന്നതിനായി അനുവദിച്ചിരുന്ന പ്രത്യേക പെര്‍മിറ്റുകളുടെ കാലാവധിയും സെപ്റ്റംബര്‍ 1 മുതല്‍ ദീര്‍ഘിപ്പിച്ചു നല്‍കില്ല. എന്നാല്‍ ഓഗസ്റ്റ് 31 വരെ കുവൈത്തിന് പുറത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കും.

സഹെല്‍ ആപ്പ് - അബ്‌സന്‍സ് പെര്‍മിറ്റുകളുടെ അന്തിമ കാലാവധി നിര്‍ണയിക്കുന്നതിനും ഔദ്യോഗിക വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനും ഏകീകൃത ഗവണ്‍മെന്റ് ആപ്പായ 'സഹെല്‍' നല്‍കുന്ന റസിഡന്‍സ് പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ഔദ്യോഗിക രേഖയായി പരിഗണിക്കുക.

Visit visa and absence permit extensions to end from Sept 1
സൗദി അരാംകോ പ്ലാന്റിലും വിമാനത്താവളത്തിലും ഹൂതി ആക്രമണം
Visit visa and absence permit extensions to end from Sept 1
വിമാന യാത്രയ്ക്ക് ഇനി ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ആവശ്യമില്ല; പുതിയ നിര്‍ദേശം
Summary

kuwait Visit visa and absence visapermit extensions to end from Sept 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com