Abu Dhabi  
Gulf

അബുദാബിയില്‍ അവധിക്കാലം 'കളറാക്കാം'; ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് യുഎഇ പ്രവേശന വിസ സൗജന്യം

കുറഞ്ഞത് തുടര്‍ച്ചയായ മൂന്ന് രാത്രികള്‍ അബുദാബിയിലെ ഹോട്ടലില്‍ താമസിക്കണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: അബുദാബിയില്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് യുഎഇയില്‍ എവിടെയും പോകാം. സഞ്ചാരികള്‍ക്കായി അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് യുഎഇ പ്രവേശന വിസ സൗജന്യമായി നല്‍കും. 2026 ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് വിസ ലഭ്യമാകുക.

കുറഞ്ഞത് തുടര്‍ച്ചയായ മൂന്ന് രാത്രികള്‍ അബുദാബിയിലെ ഹോട്ടലില്‍ താമസിക്കണം. കൂടാതെ, ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രാ വിമാന ടിക്കറ്റ് ഉള്‍പ്പെടുന്നതുമായ ബുക്കിങ്ങുകള്‍ക്കാണ് ആനുകൂല്യം. പരീക്ഷണാടിസ്ഥാനത്തില്‍ 20,000 വീസകള്‍ വരെയാണ് പദ്ധതിയിലൂടെ അനുവദിക്കുക. യോഗ്യമായ ബുക്കിങ്ങുകളില്‍ യുഎഇ പ്രവേശന വീസയുടെ മുഴുവന്‍ ചെലവും ഡിസിടി അബുദാബി വഹിക്കും. ഇതോടെ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് യാത്രയ്ക്കു മുന്‍പ് വരുന്ന ചെലവില്‍ കുറവുണ്ടാകും.

ഇന്ത്യയില്‍നിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സഞ്ചാരികള്‍ക്ക് നേരിട്ട് അപേക്ഷിച്ച് ഈ ആനുകൂല്യം നേടാനാകില്ല. പദ്ധതിയില്‍ പങ്കാളികളായ യാത്രാ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ യാത്രാ ഏജന്‍സികള്‍ക്കുമായി പ്രത്യേകമായാണ് പദ്ധതി നടപ്പാക്കുന്നത്.

ബുക്കിങ്ങില്‍ കുറഞ്ഞത് മൂന്ന് തുടര്‍ച്ചയായ രാത്രികളിലെ അബുദാബി ഹോട്ടല്‍ താമസവും ഇന്ത്യയില്‍നിന്നുള്ള മടക്കയാത്രാ വിമാന ടിക്കറ്റും ഉണ്ടായിരിക്കണം. അംഗീകൃത യാത്രാ പങ്കാളിയുടെയോ ഓണ്‍ലൈന്‍ യാത്രാ ഏജന്‍സിയുടെയോ വഴിയുള്ള ബുക്കിങ് നിര്‍ബന്ധമാണ്.

Abu Dhabi launches free UAE entry visa programme for Indian tourists from August to October 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു; എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല'

'സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും, ഇതിനേക്കാള്‍ മനോഹരമായി അവിടെ ജീവിക്കും'; ഹൃദയം തൊട്ട് രഹ്ന

'ഞങ്ങളെ പ്രകോപിപ്പിക്കാൻ നിൽക്കേണ്ട': ലീഗിനും കോൺഗ്രസിനും മുന്നറിയിപ്പുമായി രാജീവ് ചന്ദ്രശേഖർ

അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങി ഷെഹ്നാസ് ഗില്‍; രക്ഷയായി ഓടിയെത്തി 'കുരിയച്ചന്‍'; ആശങ്ക പടര്‍ത്തി വിഡിയോ

'പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം'; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും