യാത്ര ഏഴ് മിനിറ്റില്‍ നിന്ന് ഒന്നായി കുറയും; ദുബൈയില്‍ അല്‍ ഖുദ്റ റോഡില്‍ പുത്തന്‍പാലം

Dubai opens new Al Qudra bridge as project to cut traffic delays from 7 minutes to 1
അല്‍ ഖുദ്റ റോഡില്‍ പുതിയ പാലം
Edited By:
Updated on
1 min read

ദുബൈ: അല്‍ ഖുദ്റ റോഡില്‍ പുതിയ പാലം തുറന്നതോടെ ദുബൈയില്‍ യാത്രാസമയം ഏകദേശം ഏഴ് മിനിറ്റില്‍ നിന്ന് ഒന്നായി കുറയും. ഏകദേശം 85 ശതമാനമാണ് കുറവ്. അല്‍ ഖുദ്റ റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള പാലമാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തുറന്നത്. അല്‍ ഖുദ്റ റോഡ് -ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലാണ് പാലം.

Dubai opens new Al Qudra bridge as project to cut traffic delays from 7 minutes to 1
സൗദിയും തുർക്കിയും പാകിസ്ഥാനും ഇനി ഒറ്റക്കെട്ട്; സംയുക്ത പ്രതിരോധ കരാറിൽ ഒപ്പ് വെച്ചു

700 മീറ്റര്‍ നീളമുള്ള പാലത്തില്‍ വരിപ്പാതകളുണ്ട്. അല്‍ ഖുദ്റ റോഡിലൂടെ അല്‍ ഖുദ്റ സിറ്റിയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഏറെ സമയം ലാഭം നല്‍കുന്നതാണ്. പുതിയ പാലം വന്നതോടെ മേഖലയില്‍ വാഹനങ്ങളുടെ ശേഷി മണിക്കൂറില്‍ 7,800 ല്‍ നിന്ന് 19,400 ആയി ഉയരും.

2026 ലെ നാലാം പാദത്തില്‍ അല്‍ ഖുദ്റ റോഡ് -ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍ സൈഡ് റാമ്പ് പാലങ്ങള്‍ തുറക്കും. എല്ലാ ദിശകളിലേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാകും ഈ റാമ്പുകള്‍.

Dubai opens new Al Qudra bridge as project to cut traffic delays from 7 minutes to 1
ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍
Dubai opens new Al Qudra bridge as project to cut traffic delays from 7 minutes to 1
ദുബൈയില്‍ ജോലി തേടുന്നവരാണോ? തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്
Summary

Dubai opens new Al Qudra bridge as project to cut traffic delays from 7 minutes to 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com