Abu Dhabi Police take strict action against individuals spreading misleading videos online. representative purpose only Gemini AI
Gulf

തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പകർത്തിയതിനും പോസ്റ്റ് ചെയ്തതിനും 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു

വിവിധ രാജ്യക്കാരായ വ്യക്തികളെയാണ് അറസ്റ്റ് ചെയ്തതെന്ന് അബുദാബി പൊലീസ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സമൂഹത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തയതിന് വിവിധ രാജ്യക്കാരായ 109 പേരെ അറസ്റ്റ് ചെയ്തതായി അബുദാബി പൊലീസ് അറിയിച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന രീതയിൽ സോഷ്യൽ മീഡിയയിൽ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും വിഡിയോ പകർത്തി പ്രചരിപ്പിക്കുകയും ഷെയർ ചെയ്യുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു

പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ സാഹചര്യത്തിലാണ് ഈ നടപടികൾ ശക്തമാക്കിയത്.

സോഷ്യൽ മീഡിയ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം പെരുമാറ്റം നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്ന് അബുദാബി പൊലീസ് പറഞ്ഞു. വിവരങ്ങൾ പരിശോധിക്കേണ്ടതിന്റെയും, ഔദ്യോഗിക കേന്ദ്രങ്ങൾ പുറത്തുവിടാത്തതും സ്ഥിരീകരിക്കാത്തതും ആയ ഉള്ളടക്കമോ മെറ്റീരിയലുകളോ പോസ്റ്റ് ചെയ്യുന്നതോ റീ പോസ്റ്റ് ചെയ്യുന്നതോ ഒഴിവാക്കേണ്ടതാണ്. പൊതു സുരക്ഷയെയും സുരക്ഷാ പ്രവർത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് പൊലീസ് അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

സുരക്ഷാ നടപടിക്രമങ്ങളുടെ സമഗ്രതയും വിശാലമായ പൊതുതാൽപ്പര്യവും സംരക്ഷിക്കുന്നതിനായി വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും സംഭവങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ പങ്കിടുകയോ ചെയ്യുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

Gulf News: Abu Dhabi Police have arrested 109 people for posting misleading videos online, warning users against spreading false information on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

90 ലക്ഷം വോട്ടുകള്‍ വെട്ടിയ 'എസ്‌ഐആര്‍ തല'; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍

'സിപിഎം ക്രോസ് വോട്ടിങ് നടത്തി'; ആരോപണവുമായി ജോസ് കെ മാണി

1, 2, 3...6,7... ഒന്നാം ഓവര്‍ ഇന്ന് തീരില്ലേ? 'ലക്കും ലഗാനുമില്ലാതെ' ആര്‍ച്ചര്‍; എറിഞ്ഞത് 11 പന്തുകള്‍!

SCROLL FOR NEXT