Bahrain Raises Minimum Income for Expats Sponsoring Families to BD 1,000 @BahrainEmbQA
Gulf

ഫാമിലി വിസയ്ക്ക് ഇനി കൈപൊള്ളും; കടുത്ത നിലപാടുമായി ബഹ്‌റൈൻ

നിലവിലെ നിയമപ്രകാരം ഭാര്യയെയും 24 വയസ്സിന് താഴെയുള്ള കുട്ടികളെയും സ്പോൺസർ ചെയ്യാൻ 400 ദിനാർ മതിയായിരുന്നു. ഇനി മുതൽ 1000 ദിനാർ ശമ്പളമുള്ള വ്യക്തികൾക്ക് മാത്രമേ കുടുബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ സാധിക്കൂ.

സമകാലിക മലയാളം ഡെസ്ക്

മനാമ: വിദേശ തൊഴിലാളികൾക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും താമസിപ്പിക്കാനും വേണ്ട കുറഞ്ഞ പ്രതിമാസ വരുമാനം ബഹ്‌റൈൻ വർധിപ്പിക്കുന്നു. 400 ദിനാറിൽ നിന്ന് 1,000 ദിനാറായി ആണ് തുക വർധിപ്പിച്ചത്. ഇത് സംബന്ധിച്ച അടിയന്തര നിർദേശം പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. പാർലമെന്റ് അംഗീകരിച്ച ഈ പ്രമേയം തുടർ നടപടികൾക്കായി മന്ത്രിസഭയ്ക്ക് കൈമാറി.

നിലവിലെ നിയമപ്രകാരം ഭാര്യയെയും 24 വയസ്സിന് താഴെയുള്ള കുട്ടികളെയും സ്പോൺസർ ചെയ്യാൻ 400 ദിനാർ മതിയായിരുന്നു. ഇനി മുതൽ 1000 ദിനാർ ശമ്പളമുള്ള വ്യക്തികൾക്ക് മാത്രമേ കുടുബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ സാധിക്കൂ.

സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഓ​രോ വ്യ​ക്തി​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും ഏർപ്പെടുത്തണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. ഇതോടെ കുടുബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നത് പ്രവാസികളെ വലിയ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും.

സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് എം.പി. ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പാർലമെന്റിൽ ഈ നിർദേശം സമർപ്പിച്ചത്. കുറഞ്ഞ വരുമാനമുള്ള വിദേശ തൊഴിലാളികൾക്ക് താമസച്ചെലവ്, സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്.

അവർ ആശ്രിതരെ കൊണ്ടുവരുന്നത് യുക്തിയല്ലെന്നും എം.പിമാർ പറഞ്ഞു. ഇത് ഒരു ഒഴിവാക്കൽനയം അല്ലെന്നും, മറിച്ച് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സംതുലിതാവസ്ഥ ഉറപ്പാക്കാനുള്ള നടപടിയാണ്. സർക്കാർ സബ്സിഡിയുള്ള സേവനങ്ങളിൽ ആശ്രയിക്കാതെ, സ്വന്തം ചെലവിൽ കുടുംബത്തെ പരിപാലിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഇനി അനുമതി നൽകാൻ പാടുള്ളു എന്നും എംപിമാർ പറയുന്നു.

Gulf news: Bahrain Raises Minimum Income for Expats Sponsoring Families to BD 1,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍

'ഇനി ഗ്രൗണ്ടിലും വിലസും'; കെഎസ്ആര്‍ടിസിയ്ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം

തുടരും ഐഎഫ്എഫ്‌ഐയിലേക്ക്; അവിശ്വസനീയമായ അംഗീകാരമെന്ന് മോഹന്‍ലാല്‍

'ഒരു ക്രൈസ്തവനും ന്യൂനപക്ഷ മന്ത്രിയായിട്ടില്ല', സഭാസ്വത്തുക്കള്‍ കൈയടക്കാന്‍ നീക്കം; ആശങ്ക പ്രകടിപ്പിച്ച് കെസിബിസി- വിഡിയോ

ഗുണനിലവാരമില്ല, വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍

SCROLL FOR NEXT