Bahrain rejects Ramadan school holiday request @DubaiTrends
Gulf

പത്ത് ദിവസം സ്കൂൾ അവധി; ആവശ്യം നിരസിച്ച് ബഹ്‌റൈൻ സർക്കാർ

റമദാന്റെ പ്രാധാന്യം കണക്കിലെടുത്ത് അവധികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അവയിൽ ഇനി മാറ്റം വരുത്താൻ ആകില്ല. അങ്ങനെ മാറ്റം വരുത്തിയാൽ അത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും പാർലമെന്റിൽ സർക്കാർ രേഖാമൂലം മറുപടി നൽകി.

സമകാലിക മലയാളം ഡെസ്ക്

ബഹ്‌റൈൻ: റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ബഹ്‌റൈൻ. ഒരു അധ്യയന വർഷത്തിൽ 180 പ്രവർത്തി ദിവസങ്ങളാണ് ഉള്ളത്. റമദാനിൽ പ്രത്യേക അവധി നൽകിയാൽ വിദ്യർത്ഥികളുടെ പഠനം താളം തെറ്റുന്ന അവസ്ഥയുണ്ടാകും. അത് കൊണ്ട് അവധി നൽകാൻ കഴിയില്ലെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചു.

എല്ലാ വർഷവും അക്കാദമിക് കലണ്ടർ,പരീക്ഷ തീയതി, അവധി ദിനങ്ങൾ എന്നിവ മുൻകൂട്ടി തീരുമാനിക്കാനായി പ്രത്യേക സമിതി യോഗം ചേരാറുണ്ട്. റമദാന്റെ പ്രാധാന്യം കണക്കിലെടുത്ത് അവധികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അവയിൽ ഇനി മാറ്റം വരുത്താൻ ആകില്ല. അങ്ങനെ മാറ്റം വരുത്തിയാൽ അത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും പാർലമെന്റിൽ സർക്കാർ രേഖാമൂലം മറുപടി നൽകി.

അക്കാദമിക് കലണ്ടർ അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക ആണ് സർക്കാരിന്റെ ലക്ഷ്യം. പത്ത് ദിവസം കൂടുതലായി അവധി നൽകിയാൽ അത് സാധിക്കില്ല. കൃത്യസമയത്ത് പാഠഭാഗങ്ങൾ തീർക്കാൻ കഴിയാതെ വന്നാൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത് ബുദ്ധിമുട്ടായി മാറുമെന്നും സർക്കാർ വ്യക്തമാക്കി.

Gulf news: Bahrain rejects demand for school holidays during the last ten days of Ramadan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT