അധ്യാപകരും സ്വദേശികൾ മതി; അല്ലെങ്കിൽ 500 ദി​നാ​ർ ഫീ​സ് അടയ്ക്കണമെന്ന് ബഹ്‌റൈൻ

അ​റ​ബി​ക്, ഇ​സ്‍ലാ​മി​ക്, സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന​തിന്റെ ഭാഗമായി ആണ് നടപടി.
Bahrain teacher job
Bahrain to Impose Fee for Hiring Foreign Teachers in Private SchoolsSpecial arrangement
Updated on
1 min read

ബഹ്‌റൈൻ: സ്വകാര്യ സ്‌കൂളുകളിൽ വിദേശ അധ്യാപകരെ നിയമിക്കുന്നതിന് ഫീസ് ഈടാക്കുമെന്ന് ബഹ്‌റൈൻ അധികൃതർ. സ്വ​ദേ​ശി​വ​ത്ക​ര​ണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ സ്വദേശി അധ്യാപകരെ നിയമിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു.

ഇത് പാലിക്കാതെ വിദേശ അധ്യാപകരെ നിയമിക്കുന്ന സ്കൂൾ അധികൃതർ 500 ദി​നാ​ർ ഫീ​സ് അടയ്ക്കണമെന്ന് സർക്കാർ അറിയിച്ചു.

Bahrain teacher job
വ്യാജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മായി ജോലിക്ക് കയറിയാൽ പിടി വീഴും; പുതിയ നീക്കവുമായി ബഹ്‌റൈൻ

അ​റ​ബി​ക്, ഇ​സ്‍ലാ​മി​ക്, സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന​തിന്റെ ഭാഗമായി ആണ് നടപടി. അധ്യാപകരാകാൻ യോ​ഗ്യ​തയുള്ള സ്വദേശികളുടെ ലി​സ്റ്റ് സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നും അധ്യാപക നിയമനത്തിൽ സ്വദേശികൾക്ക് മുൻഗണന നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Bahrain teacher job
അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ പിടി വീഴും; പുതിയ നിയമവുമായി ബഹ്‌റൈൻ

ബ​ഹ്‌​റൈ​നിൽ സർക്കാർ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലൂടെ നിരവധി പൗരൻമാർക്ക് അ​ധ്യാ​പ​ക പരിശീലനം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തെ സ്കൂളുകളിൽ 600​ ലധികം ബ​ഹ്‌​റൈ​നി അധ്യാപകർ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.

മുൻ വർഷങ്ങളെ അപേക്ഷിച്ചു അ​പേ​ക്ഷി​ച്ച് ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധവ് വന്നിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Summary

Gulf news: Bahrain to Impose Fee for Hiring Foreign Teachers in Private Schools.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com