മനാമ: വിദേശതൊഴിലാളികളുടെ അക്കാദമിക്, പ്രഫഷനൽ യോഗ്യതകൾ പരിശോധിക്കാനൊരുങ്ങി ബഹ്‌റൈൻ. ഇത് സംബന്ധിച്ച ഒരു സമിതിക്ക് രൂപം നൽകാൻ പാർലമെന്റിൽ നിർദേശം സമർപ്പിച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മികച്ച സേവനം ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് എംപിമാർ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ വിദേശതൊഴിലാളികൾ ജോലി ചെയ്തു വരുന്നുണ്ട്. പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ യോഗ്യതകൾ അവർക്ക് ഉണ്ടോ എന്ന് പരിശോധിക്കണം.
ജോലിക്ക് പ്രവേശിക്കും മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ യാഥാർത്ഥമാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു വേണ്ടി ഒരു സമിതിക്ക് രൂപം നൽകണമെന്നാണ് ആവശ്യം.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടുന്ന കേസുകൾ രാജ്യത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ആരോഗ്യം, വിദ്യാഭ്യാസം, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ യോഗ്യതയില്ലാത്ത വ്യക്തികൾ ജോലി ചെയ്യുന്നത് അപകടങ്ങൾക്ക് വഴി വെച്ചേക്കാം എന്നാണ് എം പിമാരുടെ അഭിപ്രായം.
മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം പിമാരാണ് പുതിയ നിർദേശം സ്പീക്കർക്ക് കൈമാറിയത്. ഇത് കൂടുതൽ പരിശോധനകൾക്കായി സർവിസ് കമ്മിറ്റിക്ക് കൈമാറിയാതായി സ്പീക്കർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates