

മനാമ: ബഹ്‌റൈനിൽ സ്വദേശിവത്കരണ നീക്കങ്ങൾ ശക്തമാക്കി സർക്കാർ. പ്രവാസികൾ കൂടുതലും ജോലി ചെയ്ത് വരുന്ന ടാക്സി മേഖലയിൽ ആണ് പുതിയ മാറ്റം കൊണ്ട് വന്നിരിക്കുന്നത്. ഇനി മുതൽ ഒരു ടാക്സിക്ക് മൂന്ന് അംഗീകൃത ഡ്രൈവർമാർ വരെ ഉണ്ടാകാമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം അറിയിച്ചു.
ബഹ്റൈനി ടാക്സി ഡ്രൈവർമാർക്ക് അവരുടെ അടുത്ത ബന്ധുക്കളെ അസിസ്റ്റന്റ് ഡ്രൈവർമാരായി നിയമിക്കാം. അതായത് ഒരു വാഹനത്തിൽ ഒരു കുടുബത്തിലെ മൂന്ന് പേർക്ക് ജോലി ചെയ്യാൻ കഴിയും. ഇത് വഴി ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ മേഖലയിൽ ജോലി ചെയ്ത് വരുന്ന പ്രവാസികൾക്ക് പുതിയ നീക്കം തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടാക്സി മേഖലയിൽ വർധിച്ചുവരുന്ന ആവശ്യകതയും താമസക്കാർക്കും സന്ദർശകർക്കും മികച്ച യാത്രാനുഭവം നൽകുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഫാത്തിമ അൽ ദായിൻ പറഞ്ഞു. സേവന ഗുണനിലവാരം ഉയർത്താൻ ഡ്രൈവർമാർ എല്ലാ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു വേണം വാഹനങ്ങൾ ഓടിക്കാൻ എന്നും അവർ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates