Bahrain to inr
Bahrain to roll out new travel allowance law for private sector workers Bahrain police

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർക്ക് യാത്രാ ബത്ത; നിർണ്ണായക മാറ്റത്തിനൊരുങ്ങി ബഹ്‌റൈൻ

തൊഴിലാളികളുടെ ഉയർന്ന് വരുന്ന ജീവിതച്ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ആണ് യാത്ര ബത്ത നൽകണം എന്ന ആവശ്യം മുന്നോട്ട് വെച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതി പാർലമെന്റ് അംഗീകരിച്ചാൽ കുറഞ്ഞത് 15 ദിർഹം വീതം തൊഴിലാളികൾക്ക് കമ്പനികൾ നൽകേണ്ടി വരും.
Published on

മനാമ: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രുടെ യാ​ത്രാ​ബ​ത്തയുമായി ബന്ധപ്പെട്ട് നി​യ​മ​ഭേ​ദ​ഗ​തി​കൊണ്ട് വരാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ഇതിനായി തൊഴിൽ നിയമത്തിൽ മാറ്റം കൊണ്ട് വരും. നിയമം പാർലമെന്റ് അംഗീകരിച്ചാൽ മാസംതോറും സ്വകാര്യ കമ്പനികൾ ജീ​വ​ന​ക്കാ​ർക്ക് യാത്രാക്കൂലി നൽകേണ്ടി വരും.

Bahrain to inr
നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ വലിച്ചെറിഞ്ഞു; അ​മേ​രി​ക്ക​ൻ പൗ​ര​നെ​ തടവ് ശിക്ഷയ്ക്ക് വിധിച്ചു ബഹ്‌റൈൻ

പാർലമെന്റിൽ ജ​ലാ​ൽ കാ​ദം അ​ൽ മ​ഹ്ഫൂ​ദ് എം.​പിയാണ് ഇത് സംബന്ധിച്ച ഭേദഗതിയ്ക്കുള്ള നിർദേശം കൊണ്ട് വന്നത്. തൊഴിലാളികളുടെ ഉയർന്ന് വരുന്ന ജീവിതച്ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ആണ് യാത്ര ബത്ത നൽകണം എന്ന ആവശ്യം മുന്നോട്ട് വെച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതി പാർലമെന്റ് അംഗീകരിച്ചാൽ കുറഞ്ഞത് 15 ദിർഹം വീതം തൊഴിലാളികൾക്ക് കമ്പനികൾ നൽകേണ്ടി വരും. എന്നാൽ ക​മ്പ​നി യാ​ത്രാ​സൗ​ക​ര്യം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ൽ ഈ തുക നൽകേണ്ടി വരില്ല.

Bahrain to inr
ബഹ്‌റൈനിൽ ഫുഡ് ട്രക്ക് ലൈസൻസ് ഇനി സ്വദേശികൾക്ക് മാത്രം

പൊതുമേഖലയിലെ ജീവനക്കാർക്ക് 20 ദിർഹമാണ് യാത്രാകൂലിയായി നൽകുന്നത്. എന്നാൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത്ത​രത്തിലുള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. ഈ ​അ​സ​മ​ത്വം തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​ലി​യ വേ​ർ​തി​രി​വ് സൃ​ഷ്ടി​ക്കു​ന്നു​ എന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ലേ​ബ​ർ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യാ​ൽ മ​തി​ എന്നാണ് നിയമം. ഈ നിയമത്തിൽ ഭേദഗതി വരുത്താനാണ് സർക്കാർ നീക്കം.

Summary

Gulf news: Bahrain set to introduce new law on travel allowance for private sector employees.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com