ബഹ്‌റൈനിൽ ഫുഡ് ട്രക്ക് ലൈസൻസ് ഇനി സ്വദേശികൾക്ക് മാത്രം

ബിൽ നടപ്പിലാകാൻ തീരുമാനിച്ചാൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമായിരിക്കും ലഭിക്കുക. ഈ തീരുമാനം നിലവിൽ ഭക്ഷ്യവിതരണ രംഗത്ത് ജോലി ചെയ്തു വരുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും.
Bahrain  food truck
Bahrain to introduce new food truck rules. @TheADHDAddict
Updated on
1 min read

മനാമ: ഫുഡ് ട്രക്ക് മേഖലയിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി ബഹ്‌റൈൻ. ഇത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ പരിഗണയിലാണ്. ബിൽ നടപ്പിലാകാൻ തീരുമാനിച്ചാൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ്  സ്വദേശികൾക്ക് മാത്രമായിരിക്കും ലഭിക്കുക. ഈ തീരുമാനം നിലവിൽ ഭക്ഷ്യവിതരണ രംഗത്ത് ജോലി ചെയ്തു വരുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും.

Bahrain  food truck
നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ വലിച്ചെറിഞ്ഞു; അ​മേ​രി​ക്ക​ൻ പൗ​ര​നെ​ തടവ് ശിക്ഷയ്ക്ക് വിധിച്ചു ബഹ്‌റൈൻ

ലൈസൻസിന് പുറമെ ഫുഡ് ട്രക്കിന്റെ പ്രവർത്തനസമയത്തിൽ ഉൾപ്പെടെ മാറ്റം വേണമെന്നാണ് ബില്ലിൽ പറയുന്നത്. രാവിലെ 6 മുതൽ രാത്രി 12 വരെ ഫുഡ് ട്രക്ക് പ്രവർത്തിക്കാൻ അനുമതി നൽകണം. ജംഗ്ഷനുകൾ, റൗണ്ട് എബൗട്ടുകൾ, ട്രാഫിക് ലൈറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ മാത്രമേ ട്രക്കുകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളു.

വിദേശത്ത് നിന്നുള്ള തൊഴിലാളികളെ ട്രക്കിൽ ജോലിയ്ക്ക് നിയോഗിക്കാൻ പാടില്ല. ട്രക്ക് പാർക്ക് ചെയുന്ന സ്ഥലത്തെ ഉടമയുടെ അനുമതി രേഖാമൂലം വാങ്ങണമെന്നും പുതിയ ബില്ലിൽ നിർദ്ദേശമുണ്ട്.

Bahrain  food truck
ഭക്ഷ്യ സ്ഥാപനങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ജീവനക്കാർക്ക് പിഴ 1,000 റിയാൽ; പുക വലിച്ചാൽ 5,000 റിയാൽ; പുതിയ നിയമവുമായി സൗദി

ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ നിന്നും ഫുഡ് ട്രക്ക് പ്രവർത്തിപ്പിക്കാൻ അനുമതി നേടിയിരിക്കണമെന്നും എം.പിമാരായ ഖാലിദ് ബുഅനഖ്, അഹമ്മദ് അൽ സല്ലൂം, ഹിഷാം അൽ അവാദി എന്നിവർ സമർപ്പിച്ച ബില്ലിൽ പറയുന്നു. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ആണ് പുതിയ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Bahrain is set to implement new regulations in the food truck sector.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com